ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ നേട്ടത്തിന് തുടക്കം കുറിച്ച് ഇന്ത്യ; മീരാഭായ് ചനുവിന് ഭാരോദ്വാഹനത്തില്‍ വെള്ളി
Tokyo Olympics
ടോക്കിയോ ഒളിംപിക്സില്‍ മെഡല്‍ നേട്ടത്തിന് തുടക്കം കുറിച്ച് ഇന്ത്യ; മീരാഭായ് ചനുവിന് ഭാരോദ്വാഹനത്തില്‍ വെള്ളി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th July 2021, 12:21 pm

ടോക്കിയോ: ടോക്കിയോ ഒളിംപിക്സില്‍  ആദ്യ മെഡല്‍ നേട്ടവുമായി ഇന്ത്യ. ഭാരോദ്വാഹനത്തില്‍ മീരാഭായ് ചനുവാണ് വെള്ളി മെഡല്‍ നേടിയത്.

49 കിലോ വിഭാഗത്തിലാണ് മെഡല്‍ നേടിയത്. ഭാരോദ്വാഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരാഭായ് ചനു.

സ്‌നാച്ചില്‍ 84, 87 കിലോകള്‍ ഉയര്‍ത്തിയ ചനുവിന് 89 കിലോ ഉയര്‍ത്താനായില്ല. ഇതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് മാറിയത്. അതേസമയം ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 115 കിലോയാണ് മീരാഭായ് ചനു ഉയര്‍ത്തിയത്.

ചൈനീസ് താരമായ സിഹു ആണ് സ്വര്‍ണ മെഡല്‍ നേടിയത്. 94 കിലോയാണ് സ്‌നാച്ചില്‍ ചൈനീസ് താരം ഉയര്‍ത്തിയത്.

നേരത്തെ സിഡ്‌നി ഒളിംപിക്സിലാണ് ഇന്ത്യന്‍ താരമായ കര്‍ണം മല്ലേശ്വരി വെള്ളി മെഡല്‍ നേടിയിരുന്നത്. 2000ത്തിലായിരുന്നു ഇത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: India’s  first Medal in Tokyo Olympics, Mirabahai Chanu wins silver in weight lifting