Big Buy
സ്റ്റീല്‍ ഉദ്പാതന രംഗത്ത് ഇന്ത്യക്ക് നാലാം സ്ഥാനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Jan 27, 03:12 pm
Tuesday, 27th January 2015, 8:42 pm

STEEL1_REUTERS
ലോകത്തെ സ്റ്റീല്‍ ഉദ്പാതകരില്‍ ഇന്ത്യയുടെ സ്ഥാനം നാലാമത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഇന്ത്യ നാലാം സ്ഥാനം നിലനിര്‍ത്തുന്നത്. 2014ല്‍ രാജ്യം ഉദ്പാതിപ്പിച്ചത് 83.2 മില്ല്യണ്‍ ടണ്‍ സ്റ്റീലാണ്. വേള്‍ഡ് സ്റ്റീല്‍ അസോസിയേഷനാണ് കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.

അതേ സമയം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സ്റ്റീല്‍ ഉത്പാദന മേഖലയില്‍ ചൈനയുടെ അപ്രമാദിത്വം തകര്‍ക്കാന്‍ മറ്റ് ശക്തികള്‍ക്കൊന്നും സാധിച്ചിട്ടില്ല. 822.7 മില്ല്യണ്‍ ടണ്‍ സ്റ്റീലാണ് ചൈന കഴിഞ്ഞ വര്‍ഷം ഉദ്പാതിപ്പിച്ചത്. ഇതിന്റെ തൊട്ടു പിറകിലായി 110.66 മില്ല്യണുമായി ജപ്പാനും മൂന്നാം സ്ഥാനത്ത് 88.34 മില്ല്യണ്‍ ടണ്‍ സ്റ്റീല്‍ ഉദ്പാതിപ്പിച്ച് അമേരിക്കയുമാണുള്ളത്.

നേരത്തെ 2009ല്‍ ഇന്ത്യ മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ 2010 മുതല്‍ ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള മികച്ച ഉദ്പാതനമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ സ്റ്റീല്‍ ഉപയോഗ രംഗത്ത് ഇന്ത്യന്‍ ശരാശരി താഴെയാണ്.

നിലവില്‍ ലോകത്ത് സ്റ്റീല്‍ ഉദ്പാതന രംഗത്ത് ഏറ്റവും അധികം ഉദ്പാതനം നടത്തുന്നത് ഏഷ്യന്‍ രാജ്യങ്ങളാണ് 1132 മില്ല്യണ്‍ ടണ്‍ സ്റ്റീലാണ് ഏഷ്യയില്‍ നിന്നും മാത്രമായി ഉദ്പാതിപ്പിച്ച് കൊണ്ടിരിക്കുന്നത്.