ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലെ ആദ്യ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഹരാരെയാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.
സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവ താരങ്ങളെയാണ് ഈ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയുടെ അടുത്ത ട്രാന്‍സിഷന്‍ പിരീഡിന് കൂടിയാണ് ഈ പരമ്പരയില്‍ തുടക്കം കുറിക്കുന്നത്.
രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം റിയാന്‍ പരാഗ് മത്സരത്തില്‍ തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുകയാണ്. നേരത്തെ ഏഷ്യന്‍ ഗെയിംസിലടക്കം നിരവധി തവണ അര്‍ഹിച്ച ഇന്ത്യന്‍ ക്യാപ് താരത്തിന് ലഭിക്കാതെ പോയിരുന്നു.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയടക്കമുള്ള ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ തിളങ്ങിയിട്ടും താരത്തെ അപെക്‌സ് ബോര്‍ഡ് കണ്ടതായി നടിച്ചിരുന്നില്ല. എന്നാല്‍ ഐ.പി.എല്ലിലെ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെ താരം പര്യടനത്തില്‍ തന്റെ പേരും എഴുതിച്ചേര്‍ക്കുകയായിരുന്നു.
— Rajasthan Royals (@rajasthanroyals) July 6, 2024
സൂപ്പര്‍ താരം അഭിഷേക് ശര്‍മയും തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കുകയാണ്. അഭിഷേക് ശര്‍മയായിരിക്കും മത്സരത്തില്‍ തന്റെ ഓപ്പണിങ് പാര്‍ട്ണറെന്ന് നായകന്‍ ശുഭ്മന്‍ ഗില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഗില്ലിനൊപ്പം ഒരുമിച്ച് കളിച്ച താരമാണ് അഭിഷേക് ശര്‍മ. കൗമാര താരങ്ങളായിരിക്കെ പഞ്ചാബില്‍ ഒന്നിച്ച് ബാറ്റെടുത്തവര്‍, ഒരേ സീസണില്‍ തന്നെയാണ് രഞ്ജി അരങ്ങേറ്റവും കുറിച്ചത്. ഇന്ത്യക്കൊപ്പം ഇരുവരും ഒന്നിച്ച് അണ്ടര്‍ 19ലോകകപ്പും നേടിയിരുന്നു.
1ST T20I. Zimbabwe XI: T. Marumani, I. Kaia, B. Bennet, S. Raza (c), D. Myers, J. Campbell, C. Madande (wk), W. Masakadza, L. Jongwe, B. Muzarabani, T. Chatara. https://t.co/r08h7yglxm#ZIMvIND