കൊച്ചി: മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി എത്തുന്ന പുതിയ സിനിമയാണ് വണ്‍.ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന സിനിമക്ക് ശേഷം സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ രചിക്കുന്നത് ബോബി-സഞ്ജയ് ടീം ആണ്.
കൊവിഡ് ഭീഷണി ഉയര്‍ന്നതോടെ ചിത്രത്തിന്റെ റിലീസ് ഇനി എന്നായിരിക്കുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ സന്തോഷ് വിശ്വനാഥ്.
മാതൃഭൂമി ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം വണ്ണിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. ചിറകൊടിഞ്ഞ കിനാവുകള്‍ കണ്ട് നല്ല അഭിപ്രായം പറഞ്ഞവരില്‍ ഒരാളായിരുന്നു മമ്മൂക്ക, മലയാള സിനിമയുടെ ലാന്‍ഡ് മാര്‍ക്ക് ചിത്രമാണ് എന്നൊക്കെ മമ്മൂക്ക ഒരിക്കല്‍ ഒരു വേദിയില്‍ പറഞ്ഞിരുന്നു. രണ്ടര മൂന്ന് മണിക്കൂര്‍ എടുത്താണ് വണ്ണിന്റെ വണ്‍ലൈന്‍ മമ്മൂക്കയോട് പറയുന്നത്. കേട്ടപ്പോള്‍ തന്നെ മമ്മൂക്ക ഓകെ പറഞ്ഞു.
സത്യത്തില്‍ മമ്മൂക്ക സമ്മതിച്ചില്ലായിരുന്നുവെങ്കില്‍ നമ്മള്‍ ഈ പ്രോജക്ട് വേണ്ടെന്ന് വയ്ക്കുമായിരുന്നു. അതുകൊണ്ട് തന്നെ തിരക്കഥ എഴുതിയിരുന്നില്ല. നമ്മള്‍ തയ്യാറാക്കിയ വണ്‍ലൈന്‍ അനുസരിച്ച് മമ്മൂക്കയാണ് കടയ്ക്കല്‍ ചന്ദ്രന്‍. വേറൊരാളെ സങ്കല്‍പ്പിക്കാന്‍ കഴിയുമായിരുന്നില്ല.അദ്ദേഹത്തെ മുന്നില്‍ കണ്ട് ഒരുക്കിയതാണ് ഈ കടയ്ക്കല്‍ ചന്ദ്രന്‍. ലാലേട്ടനെ ആയിരുന്നു മുന്നില്‍ കണ്ടിരുന്നതെങ്കില്‍ ഇതിന്റെ ട്രീറ്റ്‌മെന്റ് വേറെയായേനേ. വേറൊരു കടയ്ക്കല്‍ ചന്ദ്രന്‍ ആയേനെ. അദ്ദേഹത്തിന്റെ സമ്മതം ലഭിച്ച ശേഷമാണ് തിരക്കഥയിലേക്ക് കടക്കുന്നത് തന്നെ. ഏതാണ്ട് മൂന്ന് വര്‍ഷത്തോഷമായി ഈ പ്രോജക്ടിന്റെ പുറകേയായിരുന്നു. ഷൂട്ട് തുടങ്ങുന്നതിന് രണ്ട് കൊല്ലം മുമ്പാണ് മമ്മൂക്ക ഓകെ പറയുന്നത്. യാത്ര ഒക്കെ ഇറങ്ങുന്നതിന് മുമ്പേ ഇറേേങ്ങണ്ട സിനമയായിരുന്നു. എഴുത്തിലും മറ്റും വന്ന കാലതാമസവും മറ്റും കൊണ്ടാണ് ഇത്ര ലാഗ് ആയത്. മുഴുവന്‍ തിരക്കഥയുമായി ചെന്നു കണ്ട ഉടനേ മമ്മൂക്ക പറഞ്ഞത് ഇത് എത്രയും പെട്ടെന്ന് നമ്മള്‍ ചെയ്യുന്നു എന്നാണ്. സന്തോഷ് പറയുന്നു.
ഇരുപത്തി ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു മന്ത്രിയായി വേഷമിടുന്നത് നയം വ്യക്തമാക്കുന്നു എന്ന സിനിമയിലായിരുന്നു താരം മന്ത്രിയായി മലയാളത്തില്‍ എത്തിയത്.
മലയാളത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്നത്. മുമ്പ് തമിഴ് സിനിമയായ ”മക്കള്‍ ആട്ച്ചി”യില്‍ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. മമ്മൂട്ടിയെ കൂടാതെ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലീം കുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയര്‍, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക