കൊല്‍ക്കത്ത: കൊവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പതിപ്പിച്ച തീരുമാനത്തെ പരിഹസിച്ച് തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര.
കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രി മോദിയുടെ ഫോട്ടോ ഉണ്ടെങ്കില്‍
ഓക്‌സിജന്‍ കിട്ടാതെ മരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റിലും മോദിയുടെ ഫോട്ടോ ഉണ്ടാകുമോ എന്ന് മഹുവ ചോദിച്ചു.
കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ചിത്രം പതിക്കുന്നതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയരുന്നതിനിടെയാണ് മഹുവയുടെ പ്രതികരണം.
” കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ഫോട്ടോ ഉണ്ടെങ്കില്‍, ഓക്‌സിജന്‍ ഇല്ലാതെ മരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റിലും അദ്ദേഹത്തിന്റെ ഫോട്ടോ വെക്കുന്നുണ്ടോ?” എന്നാണ് മഹുവ ചോദിച്ചത്.
ഈ വിഷയത്തില്‍ മോദിയെ പരിഹസിച്ച് എന്‍.സി.പി വക്താവ് നവാബ് മാലിക് നേരത്തെ രംഗത്തുവന്നിരുന്നു. പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റില്‍ മോദിയുടെ ഫോട്ടോ നല്‍കുന്നുണ്ടെങ്കില്‍ കൊവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ മരണസര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം വെക്കണമെന്നായിരുന്നു നവാബ് മാലിക്കും പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: If Covid vaccine certificate has Hon’ble PM’s photo, does death certificate of those dying of no oxygen also carry his photo? Mahua Moitra mocks Modi