വയനാട്: മനുഷ്യാവകാശ പ്രവര്‍ത്തകനും കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ കനവ് ബേബി (കെ.ജെ.ബേബി-70) അന്തരിച്ചു. കനവ് എന്ന വിദ്യാഭ്യാസ പരിഷ്‌കാര പദ്ധതിയുടെ സ്ഥാപകനായ ഇദ്ദേഹത്തെ നടവയലിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആദിവാസി പിന്നോക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി 1994ലാണ് നടവയലില്‍ സ്വകാര്യ ട്രസ്റ്റ് അനുവദിച്ച ആറ് ഏക്കര്‍ സ്ഥലത്താണ് ബേബി കനവ് സ്ഥാപിക്കുന്നത്. പരമ്പരാഗത വിദ്യാഭ്യാസ സമ്പ്രദാലയത്തില്‍ നിന്ന് മാറി ഗുരുകുല സമ്പ്രദായത്തില്‍ അധിഷ്ഠിതമായി പ്രായോഗികവും തൊഴിലധിഷ്ഠിതവുമായ വിദ്യഭ്യാസവുമാണ് കനവിലൂടെ ബേബി ലക്ഷ്യമിട്ടത്.
വിദ്യാഭ്യാസ പവര്‍ത്തകന്‍, നോവലിസ്റ്റ്, നാടകകൃത്ത്, സാംസ്‌കാരിക പ്രവര്‍ത്തന്‍ എന്നീ മേഖലകളില്‍ പ്രസിദ്ധനായ ബേബി 1957 ഫെബ്രുവരിയി 27ന് കണ്ണൂര്‍ ജില്ലയിലെ മാവിലയിലാണ് ജനിച്ചത്.