national news
ഹിന്ദുക്കള്‍ പിന്തുടരുന്നത് സത്യത്തിന്റെ പാത,കൊളളയടിക്കുന്നത് ഹിന്ദുത്വവാദികള്‍; രാമക്ഷേത്ര ഭൂമി വാങ്ങല്‍ വിവാദത്തിനിടെ രാഹുല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Dec 23, 04:44 am
Thursday, 23rd December 2021, 10:14 am

ന്യൂദല്‍ഹി: ഹിന്ദുക്കള്‍ സത്യത്തിന്റെ പാത പിന്തുടരുമ്പോള്‍ ഹിന്ദുത്വം മതത്തിന്റെ മറവില്‍ കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

അയോധ്യയിലെ രാമ ക്ഷേത്രത്തിന് ചുറ്റും ഭൂമി വാങ്ങാന്‍ തിരക്ക് കൂട്ടുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് ഹിന്ദുമതവും ഹിന്ദുത്വവും തമ്മിലുള്ള രാഹുലിന്റെ താരതമ്യം.

നിരവധി ബി.ജെ.പി നേതാക്കളും ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ ചില ഉദ്യോഗസ്ഥരും അയോധ്യയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന രാമ ക്ഷേത്രത്തിന് ചുറ്റുമുള്ള ഭൂമി തുച്ഛമായ വിലയ്ക്ക് വാങ്ങിയെന്ന് വെളിപ്പെടുത്തുന്ന വാര്‍ത്താ റിപ്പോര്‍ട്ടും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.

നേരത്തെ, ജയ്പുരിലെ കോണ്‍ഗ്രസ് റാലിയില്‍ വെച്ചും ഹിന്ദുവും ഹിന്ദുത്വവും തമ്മില്‍ രാഹുല്‍ താരതമ്യം ചെയ്തിരുന്നു. താനൊരു ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ലെന്നും ഈ രാജ്യം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദികളുടേതല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

”ഞാനൊരു ഹിന്ദുവാണ്, ഹിന്ദുത്വവാദിയല്ല. ഈ രാജ്യം ഹിന്ദുക്കളുടേതാണ്, ഹിന്ദുത്വവാദികളുടേതല്ല. മഹാത്മാഗാന്ധി ഹിന്ദുവായിരുന്നു, ഗോഡ്‌സെ ഹിന്ദുത്വവാദിയും,” എന്നാണ് രാഹുല്‍ പറഞ്ഞത്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Hindus follow path of truth, Hindutva loots under guise of religion: Rahul Gandhi