Advertisement
Entertainment
അദ്ദേഹം പല സിനിമകളും ഇഷ്ടപ്പെടാതെ ചെയ്തിട്ടുണ്ട്, എന്നാൽ ഇപ്പോഴത്തെ മാറ്റം രസമുള്ളത്: വിന്ദുജ മേനോൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 15, 06:25 am
Tuesday, 15th April 2025, 11:55 am

മലയാളത്തിലെ പ്രശസ്ത അഭിനേതാവാണ് ജഗദീഷ്. കോളേജ് അധ്യാപകനായിരുന്ന ജഗദീഷ് 1984 ല്‍ നവോദയയുടെ ‘മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ‘ ആണ് സിനിമയിലേക്ക് വന്നത്. ഇപ്പോൾ ജഗദീഷിനെക്കുറിച്ച് സംസാരിക്കുകയാണ് നടി വിന്ദുജ മേനോൻ.

ജഗദീഷ് വളരെ പ്രാക്ടിക്കലായിട്ടുള്ള ആളാണെന്നും വളരെ വിനീതനാണെന്നും വിന്ദുജ പറയുന്നു. ഒരു ആക്ടറായിട്ടൊന്നും ജഗദീഷിനെ കാണാൻ പറ്റില്ലെന്നും അദ്ദേഹം വളരെ സിംപിളായിട്ടുള്ള വ്യക്തിയാണെന്നും വിന്ദുജ പറഞ്ഞു.

ജഗദീഷിനെ ഒരു ആക്ടറായി തനിക്ക് തോന്നിയിട്ടില്ലെന്നും അദ്ദേഹവും തന്നെ അനിയത്തിയായിട്ടാണ് കാണുന്നതെന്നും വിന്ദുജ പറയുന്നു. ജഗദീഷ് പല സിനിമകളും ഇഷ്ടപ്പെടാതെ ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇപ്പോഴത്തെ അദ്ദേഹത്തിൻ്റെ മാറ്റം രസമുള്ളതാണെന്നും വിന്ദുജ കൂട്ടിച്ചേർത്തു. വൺ ടു ടോക്സിനോട് സംസാരിക്കുകയായിരുന്നു വിന്ദുജ.

‘ജഗദീഷേട്ടൻ വളരെ പ്രാക്ടിലായിട്ടുള്ള ആളാണ്. വളരെ വിനീതനാണ്. ഒരു ആക്ടറായിട്ടൊന്നും ജദഗീഷേട്ടനെ കാണാൻ പറ്റില്ല. കാരണം അദ്ദേഹം വളരെ സിംപിളായിട്ടുള്ള വ്യക്തിയാണ്.

ഒരു ആക്ടർ എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഞാൻ അങ്ങനെ കണ്ടിട്ടും ഇല്ല. എനിക്ക് തോന്നുന്നില്ല അദ്ദേഹവും എന്നെ ഒരു ആക്ടറായിട്ട് കണ്ടിട്ടുണ്ടെന്ന്. ഒരു അനിയത്തി ആയിട്ടോ അങ്ങനെയൊക്കെയായിരിക്കും കണ്ടിട്ടുണ്ടാകുക എന്ന് ഞാൻ വിചാരിക്കുന്നു.

ജഗദീഷേട്ടന് പല സിനിമകളുടെ ചോയിസും തെറ്റിയിട്ടുണ്ടെന്നും ഇഷ്ടപ്പെടാത്ത കുറേ സിനിമകൾ ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. സുരാജ് വെഞ്ഞാറമൂടിനെ പറയുന്നത് പോലെ ജഗദീഷേട്ടൻ്റെ ഇപ്പോഴത്തെ ഒരു മാറ്റം ഭയങ്കര രസമാണ്. മാർക്കോ പടം ഫുൾ കണ്ടില്ല. പക്ഷെ ജഗദീഷേട്ടൻ്റെ സീൻ കണ്ടിട്ട് ഞാൻ അഭിനന്ദിക്കാൻ വേണ്ടി വിളിച്ചിരുന്നു,’ വിന്ദുജ പറയുന്നു.

കോമഡി വേഷങ്ങളാണ് കരിയറിന്റെ തുടക്കത്തില്‍ അധികവും ജഗദീഷ് ചെയ്തിരുന്നത്. 1990 കാലഘട്ടത്തിലെ ബജറ്റ് കുറഞ്ഞ സിനിമകളിലെ പതിവ് നായകനായിരുന്നു അദ്ദേഹം. എന്നാല്‍ അവയില്‍ ഭൂരിഭാഗം സിനിമകളും വിജയമായിരുന്നു.

അഭിനയത്തില്‍ മാത്രമല്ല കഥ, തിരക്കഥ, സംഭാഷണം എന്നീ മേഖലകളിലും ജഗദീഷ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അധിപന്‍ എന്നിവയുള്‍പ്പെടെ ഏതാനും സിനിമകള്‍ക്ക് കഥകളും തിരക്കഥകളും ജഗദീഷ് എഴുതിയിട്ടുണ്ട്.

Content Highlight:  He has done many films that he disliked, but the current change is interesting said Vinduja Menon