Advertisement
new movie
ഹൊറര്‍ കോമഡിയുമായി ശ്രീശാന്തും ഹന്‍സികയും; ചിത്രമൊരുങ്ങുന്നത് തമിഴില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 12, 06:32 am
Saturday, 12th October 2019, 12:02 pm

ചെന്നൈ: മലയാളത്തിന് പിന്നാലെ തമിഴിലേക്ക് ചുവട് വെയ്ക്കാനൊരുങ്ങുകയാണ് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഹൊറര്‍ കോമഡിയായി ഒരുങ്ങുന്ന ചിത്രത്തിലാണ് താരം നായകനാവുന്നത്.

ഹരിശങ്കര്‍, ഹരീഷ് നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹന്‍സികയാണ് നായികയാവുന്നത്. ഈ വര്‍ഷം അവസാനത്തോടെയാണ് ചിത്രം ആരംഭിക്കുക.

തമിഴിലെ ആദ്യ 3 ഡി ചിത്രമായ ആമ്പുലിയുടെ സംവിധായകരാണ് ഹരി ശങ്കറും ഹരീഷ് നാരായണും. നേരത്ത ഹിന്ദിയില്‍ രണ്ടും മലയാളത്തിലും കന്നഡയിലും ഓരോ ചിത്രത്തിലും ശ്രീശാന്ത് അഭിനയിച്ചിരുന്നു.

അതേസമയം ഐ.പി.എല്ലില്‍ ഒത്തുകളിയാരോപിച്ച് ശ്രീശാന്തിന് ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിന് പിന്നാലെ താരത്തിന്റെ വിലക്ക് ബി.സി.സി.ഐ വെട്ടിച്ചുരുക്കിയിരുന്നു. ഇത് പ്രകാരം 2020 സെപ്തംബര്‍ മുതല്‍ ശ്രീശാന്തിന് കളിക്കളത്തിലിറങ്ങാം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

Content Highlights: Hansika Sreeshanth  Act in a tamil Horror Movie