ന്യൂദല്‍ഹി: ലോക ക്രിക്കറ്റില്‍ മഹേന്ദ്ര സിങ് ധോനിക്കു മാത്രം അവകാശപ്പെട്ട ഒരു റെക്കോഡിനു മുന്‍കാലത്ത് അവകാശിയുണ്ടായിരുന്നതായി തെളിവ്. മറ്റൊന്നുമല്ല, ധോനി അവതരിപ്പിച്ച ഹെലികോപ്ടര്‍ ഷോട്ടിനാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് അവകാശിയുണ്ടായിരുന്നതായി തെളിഞ്ഞത്.
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായ ഗുണ്ടപ്പ വിശ്വനാഥ് ഹെലികോപ്ടര്‍ ഷോട്ട് അനായാസം കളിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
1979-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒരു ടെസ്റ്റ് മത്സരത്തില്‍ വിശ്വനാഥ് ഹെലികോപ്ടര്‍ ഷോട്ട് കളിക്കുന്നതിന്റെ വീഡിയോയാണിത്. വിന്‍ഡീസ് പേസ് ബൗളര്‍ നോര്‍ബര്‍ട്ട് ഫിലിപ്‌സാണ് വിശ്വനാഥിനെതിരെ പന്തെറിയുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വിശ്വനാഥിന്റെ വീഡിയോയിലുള്ള രണ്ട് ആക്രമണാത്മക ഷോട്ടുകളില്‍ രണ്ടാമത്തേതാണ് ധോനി അവതരിപ്പിച്ചു എന്ന രീതിയില്‍ ക്രിക്കറ്റ് ലോകത്തിനു പരിചിതമായ ഹെലികോപ്ടര്‍ ഷോട്ട്.
1969 മുതല്‍ 1983 വരെയാണ് ഗുണ്ടപ്പ വിശ്വനാഥ് ഇന്ത്യക്കു വേണ്ടി കളിച്ചത്. 91 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 41.93 ബാറ്റിങ് ശരാശരിയോടെ അദ്ദേഹം 6080 റണ്‍സ് നേടിയിട്ടുണ്ട്. 25 ഏകദിനങ്ങള്‍ കളിച്ച വിശ്വനാഥിന് 439 റണ്‍സ് മാത്രമാണു നേടാനായത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘വിഷി’ എന്ന പേരിലായിരുന്നു ക്രിക്കറ്റ് ലോകത്ത് വിശ്വനാഥ് അറിയപ്പെട്ടിരുന്നത്. മൈസൂര്‍ സ്വദേശിയായ വിശ്വനാഥ് ടെസ്റ്റില്‍ 14 സെഞ്ചുറികള്‍ നേടിയിട്ടുണ്ട്. സ്‌ക്വയര്‍ കട്ടായിരുന്നു അദ്ദേഹത്തിന്റെ സിഗ്നേച്ചര്‍ ഷോട്ട്. പവറിനേക്കാളും ടൈമിങ്ങായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.
RARE GOLD – Gundappa Vishwanath playing a helicopter shot way back in 1979… Look at the second shot in this video and tell me what was it? pic.twitter.com/WCvJCq1RcT
— Navneet Mundhra (@navneet_mundhra) August 31, 2019