മെക്‌സിക്കോ സിറ്റി: മൂന്നോറോളം വരുന്ന പച്ച കടലാമകള്‍ ചത്ത് തീരത്തടിഞ്ഞു. ദക്ഷിണ മെക്‌സികോയിലെ കടല്‍തീരത്താണ് കടലാമകള്‍ ചത്ത് തീരത്തണഞ്ഞത്. കാലാവസ്ഥാ വ്യതിയാനം മൂലം കടലിലുണ്ടായ റെഡ് ടൈഡ് എന്ന ആല്‍ഗകള്‍ വ്യാപിച്ചതാണ് കടലാമകള്‍ ചത്തൊടുങ്ങുന്നതിന് കാരണമെന്ന് പഠനങ്ങള്‍.
ചെറു മത്സ്യങ്ങളെ കഴിക്കുന്ന സാല്‍പ് എന്നു പേരായ ആല്‍ഗകളാണ് കടലില്‍ വ്യാപിച്ചത്. ഇവ കടലാമകളുടെ ജീവന് ഭീഷണിയാണ്.
1.5 മീറ്റര്‍ നീളം വരെ വലുതാകുന്ന പച്ച കടലാമകളെ ഇപ്പോള്‍ വംശനാശ ഭീഷണി നേരിടുന്നുണ്ട്. മെക്‌സിക്കന്‍ തീരങ്ങളിലും ലോകത്തിന്റെ മറ്റു പലഭാഗങ്ങളിലും ഇവയെ കാണാനാവും.
ഇന്ത്യയില്‍ ഗുജറാത്തിലെ തീരങ്ങളിലും മഹാരാഷ്ട്ര തീരപ്രദേശങ്ങളിലും പച്ച കടലാമകളെ കാണാനാവും. ജൂണിനും സെപ്തംബറിനും ഇടയ്ക്ക് മുട്ടയിടുന്ന ഇവ ഒരു കാലയളവില്‍ 100 മുട്ടകള്‍ വരെയിടാറുണ്ട്.