ലോകകപ്പ് ഫുട്ബോൾ ആവേശം കലാശപ്പോരിലേക്ക് അടുക്കുമ്പോൾ ആരായിരിക്കും ഖത്തറിൽ ഇത്തവണ വിജയ കിരീടം ചൂടുക എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ.
ലോകകപ്പ് ഫുട്ബോൾ ആവേശം കലാശപ്പോരിലേക്ക് അടുക്കുമ്പോൾ ആരായിരിക്കും ഖത്തറിൽ ഇത്തവണ വിജയ കിരീടം ചൂടുക എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ആരാധകർ.
ഡിസംബർ 18ന് ഇന്ത്യൻ സമയം രാത്രി 8:30ന് ലുസൈൽ സ്റ്റേഡിയത്തിൽ വെച്ചാണ് ലാറ്റിൻ അമേരിക്കൻ ചാമ്പ്യൻമാരായ അർജന്റീന കഴിഞ്ഞ വർഷത്തെ ലോകചാമ്പ്യൻമാരായ ഫ്രാൻസിനോട് ഏറ്റുമുട്ടുന്നത്.
അന്ന് മൈതാനത്ത് നിന്ന് വിജയിച്ചു കയറാൻ സാധിക്കുന്ന ടീമിന് ലോകഫുട്ബോളിന്റെ വിശ്വകിരീടം ശിരസ്സിലണിയാം.
എന്നാൽ ഫൈനൽ പോരാട്ടത്തിന് ഇറങ്ങുന്ന ഫ്രാൻസിന് ആശ്വാസം പകരുന്ന വാർത്തകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
ലോകകപ്പിന് മുമ്പ് പരിക്കേറ്റ് പുറത്തായ ഫ്രഞ്ച് സൂപ്പർ താരവും ബാലൻ ഡി ഓർ ജേതാവുമായ കരീം ബെൻസെമ പരിക്ക് ഭേദമായി തിരിച്ചു വരുന്നെന്നും, ഫ്രാൻസിനായി ഫൈനൽ കളിച്ചേക്കാമെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
ഇടത് തുടയിലേറ്റ പരിക്ക് മൂലമായിരുന്നു ബെൻസെമക്ക് ലോകകപ്പിലെ ഇത് വരെയുള്ള മത്സരങ്ങൾ നഷ്ടമായിരുന്നത്.
ബെൻസെമ പരിക്കിൽനിന്ന് മുക്തനാകുന്നുണ്ടെന്നും ഉടൻ ടീമിൽ തിരിച്ചെത്തുമെന്നും ഫ്രഞ്ച് മാധ്യമങ്ങൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
സ്പാനിഷ് സ്പോർട്സ് മാധ്യമമായ മാർക്കയും ഫ്രഞ്ച് താരം പരിക്ക് ഭേദമായി തിരിച്ചെത്തിയെന്നും, പരിശീലനത്തിൽ ഏർപ്പെടുന്നുണ്ടെന്നും വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.
അതേസമയം ബെൻസെമ കളിക്കുമോ എന്നുള്ള ഫോക്സ് സ്പോർട്സ് റിപ്പോർട്ടറു ടെ ചോദ്യത്തിന് “എനിക്ക് ആ ചോദ്യത്തിനോട് അഭിപ്രായം പറയാൻ താല്പര്യമില്ല. അടുത്ത ചോദ്യം ചോദിച്ചോളൂ,’ എന്നാണ് ഫ്രഞ്ച് കോച്ച് ദെഷാംപ്സ് മറുപടി നൽകിയത്.
ബെൻസെമ കൂടി എത്തുകയാണെങ്കിൽ എംബാപ്പെ, ജിറൂഡ് , ഗ്രീസ്മാൻ, ഡെമ്പാലെ എന്നിവരടങ്ങുന്ന ഫ്രഞ്ച് മുന്നേറ്റ നിരക്ക് വീണ്ടും കരുത്ത് കൂടും. എന്നാൽ ബെൻസെമയുടെ വരവ് ജിറൂഡിന്റെ പൊസിഷനിൽ മാറ്റം വരുത്താനും സാധ്യതയുണ്ട്.
ബെൻസെമ എത്തിയാൽ ജിറൂഡിന്റെ സ്ഥാനത്ത് ബെൻസെമയാകും കളിക്കുക. എന്നാൽ നിലവിൽ ടൂർണമെന്റിൽ നാല് ഗോളുകളോടെ ഗോൾ വേട്ടയിൽ രണ്ടാം സ്ഥാനത്താണ് മിലാൻ താരത്തിന്റെ സ്ഥാനം.
ലോകകപ്പിൽ ഇതുവരെ നാല് ഗോളുകളാണ് ബെൻസെമ സ്കോർ ചെയ്തിട്ടുള്ളത്.
Content Highlights: Good news for french football; Karim Benzema may play in the World Cup final