ടെസ്റ്റിൽ പരാജയമായതൊക്കെ ശരി, പക്ഷെ ഏകദിനത്തിൽ ഇന്ത്യയെ വിറപ്പിക്കും; സൂപ്പർ താരങ്ങൾ ഓസീസ് സ്ക്വാഡിലേക്ക്
Cricket
ടെസ്റ്റിൽ പരാജയമായതൊക്കെ ശരി, പക്ഷെ ഏകദിനത്തിൽ ഇന്ത്യയെ വിറപ്പിക്കും; സൂപ്പർ താരങ്ങൾ ഓസീസ് സ്ക്വാഡിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 24th February 2023, 12:02 pm

ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ക്രിക്കറ്റ് ടീമിനുള്ള സ്‌ക്വാഡിനെയും ഒഫിഷ്യൽസിനെയും ബി.സി.സി.ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മാർച്ച് 17നാണ് ഓസീസിനെതിരെയുള്ള ഇന്ത്യൻ ടീമിന്റെ ആദ്യ ഏകദിന മത്സരം നടക്കുന്നത്. മൂന്ന് മത്സരങ്ങൾ അടങ്ങിയ ത്രിദിന ഏകദിന പരമ്പരയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയക്കെതിരെ കളിക്കുന്നത്.

ഓസീസിനെതിരെ നടക്കുന്ന ടെസ്റ്റ്‌ പരമ്പരയിൽ ഇന്ത്യൻ ടീമിപ്പോൾ 2-0 എന്ന നിലയിൽ മുന്നിലാണ്. ആദ്യ ടെസ്റ്റ്‌ ഇന്നിങ്സിനും 132 റൺസിനും വിജയിക്കാൻ ടീം ഇന്ത്യക്ക് സാധിച്ചപ്പോൾ. ആറ് വിക്കറ്റിനായിരുന്നു രണ്ടാം ടെസ്റ്റിലെ ഇന്ത്യൻ വിജയം.

പരമ്പരയിൽ രണ്ട് മത്സരങ്ങൾ വിജയിച്ചതിനാൽ തന്നെ ഇനി ഒരു മത്സരം സമനിലയാക്കിയാൽ ഇന്ത്യക്ക് ബോർഡർ-ഗവാസ്ക്കർ ട്രോഫിയിൽ മുത്തമിടാം.

ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ നിറം മങ്ങിയതോടെ ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിനെ വിറപ്പിക്കാൻ ഒരുങ്ങിത്തന്നെയാണ് ഓസീസ് ടീം അവരുടെ ഏകദിന ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഗ്ലെൻ മാക്സ് വെൽ, മിച്ചൽ മാർഷ് മുതലായ വമ്പൻ താരങ്ങൾ ഓസീസിനെതിരെ ഇന്ത്യക്കായി ഏകദിനത്തിൽ ഇറങ്ങുന്നുണ്ട്. പരിക്ക് മൂലമായിരുന്നു ഇരു താരങ്ങളും ഓസീസിനെതിരെയുള്ള ടെസ്റ്റ് സ്‌ക്വാഡിൽ ഉൾപ്പെടാതിരുന്നത്.

അതിനാൽ മികച്ച ക്വാളിറ്റിയുള്ള ഇരു താരങ്ങളുടെയും അഭാവം ടെസ്റ്റ് പരമ്പരയിൽ ഓസീസ് ടീമിന് വലിയ തിരിച്ചടിയായിരുന്നു.
ജെയ് റിച്ചാർഡും ഓസീസ് നിരയിൽ മടങ്ങിയെത്തിയ മത്സരത്തിൽ, ദൽഹി ടെസ്റ്റിലേറ്റ പരിക്കിന് ശേഷം വാർണറും തിരിച്ചെത്തുന്നുണ്ട്.

കൂടാതെ സ്‌ക്വാഡിനെ പ്രഖ്യാപിക്കുന്ന വേളയിൽ ഓസ്ട്രേലിയയുടെ ചീഫ് സെലക്ടറായ ജോർജ് ബെയ്ലി മാക്സ് വെൽ, മാർഷ് അടക്കമുള്ള താരങ്ങൾ ഓസീസിന്റെ ലോകകപ്പിലെ പ്രധാന മുഖങ്ങളാണെന്നും അഭിപ്രായപ്പെട്ടു.

ഓസീസിന്റെ ഏകദിന ടീം: പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സീൻ ആബട്ട്, ആഷ്ടൺ അഗർ, അലക്സ് കാരി, കാമറൂൺ ഗ്രീൻ, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാർനസ് ലാബുഷനെ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ് വെൽ , ജേ റിച്ചാർഡ്സൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, ഡേവിഡ് വാർണർ, ആദം സാമ്പ

 

Content Highlights:Glenn Maxwell and Mitchell Marsh return as Australia squad for a three-match ODI series vs India