കരിക്ക് വെബ്‌സീരീസിലെ ഓരോ കഥാപാത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. ജോര്‍ജും ലോലനുമെല്ലാം മലയാളികളുടെ മനം കവര്‍ന്ന താരങ്ങളാണ്. ഇപ്പോഴിതാ തങ്ങള്‍ക്ക് കിട്ടിയ പ്രേമലേഖനങ്ങളെക്കുറിച്ച് മനസ്സു തുറക്കുകയാണ് ജോര്‍ജും ലോലനും.
ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജോര്‍ജിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച അനുവും ലോലന്റെ കഥാപാത്രത്തെ അവതരിപ്പിച്ച ശബരീഷും അനുഭവങ്ങള്‍ പങ്കുവെച്ചത്. ആര്‍ക്കാണ് കൂടുതല്‍ പ്രേമലേഖനങ്ങള്‍ കിട്ടിയിട്ടുള്ളതെന്ന അഭിമുഖം നടത്തിയയാളുടെ ചോദ്യത്തിനാണ് രസകരമായി അനുവും ശബരീഷും മറുപടി പറയുന്നത്.
പ്രേമലേഖനമല്ല പകരം ചിലര്‍ ഫോട്ടോയൊക്കെ വെച്ച് കഥകളൊക്കെ പറഞ്ഞ് കത്തെഴുതാറുണ്ടെന്ന് അനു പറയുന്നു. തനിക്ക് കത്ത് എഴുതുന്നത് അധികവും കൊച്ചുകുട്ടികളാണ്, ചേട്ടാ എന്നെല്ലാം വിളിച്ച് എന്നാണ് ശബരീഷ് പറയുന്നത്.
വിവാഹക്കാര്യത്തിലൊന്നും പരസ്പരം ഉപദേശിക്കാറില്ലെന്നും വണ്ടി ഓടിക്കാന്‍ പഠിക്കാന്‍ മാത്രമാണ് ശബരീഷ് അനുവിനെ ഉപദേശിച്ചിട്ടുള്ളതെന്നും അഭിമുഖത്തില്‍ പറയുന്നു.