Advertisement
indian cinema
ധ്രുവനച്ചിത്തരത്തെ കുറിച്ച് അവസാനം ഗൗതം മേനോന്‍ പറയുന്നത് ഇങ്ങനെ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 May 02, 08:31 am
Saturday, 2nd May 2020, 2:01 pm

വിക്രം ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനച്ചിത്തരം. ചിത്രത്തിന്റെ പുറത്ത് വന്ന ടീസര്‍ വളരെയേറെ പ്രശംസിക്കപ്പെട്ടിരുന്നു. ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തെ കുറിച്ച് പിന്നീട് വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ പല തവണ മാറി വന്നു. റിതു വര്‍മ്മ, ഐശ്വര്യ രാജേഷ്, സിമ്രാന്‍, വിനായകന്‍ എന്നിവരെല്ലാം അഭിനയിക്കുന്ന ചിത്രത്തെ കുറിച്ച് ആരാധകര്‍ക്ക് പ്രതീക്ഷയേറെ ആണെങ്കിലും  ചിത്രം എന്ന് റിലീസ് ആവുമെന്നതിനെ കുറിച്ച് യാതൊരു ധാരണയും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ചിത്രത്തെ കുറിച്ച് സംവിധായകന്‍ ഗൗതം മേനോന്‍ പ്രതികരിച്ചിരിക്കുകയാണ്.

ചിത്രം പൂര്‍ത്തിയാക്കാന്‍ ഇനി രണ്ട് ദിവസം മാത്രം മതി. ചിത്രം റിലീസ് ചെയ്യുന്നതിന് വേണ്ടി സത്യസന്ധമായി താന്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് ഗൗതം മേനോന്‍ പ്രതികരിച്ചിരിക്കുന്നത്.

കദരം കൊണ്ടാന്‍ എന്ന ചിത്രമാണ് വിക്രമിന്റേതായി അവസാനം പുറത്തിറങ്ങിയത്. മകന്‍ ദ്രുവ് വിക്രമിന്റെ വര്‍മ്മയില്‍ കാമിയോ റോളിലും വിക്രം എത്തിയിരുന്നു. അജയ് ജ്ഞാനമുത്തുവിന്റെ കോബ്ര എന്ന ചിത്രത്തിലാണ് വിക്രം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 20ഓളം വേഷങ്ങളിലാണ് വിക്രം ഈ ചിത്രത്തിലെത്തുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.