ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ മിന്നും വിജയം സ്വന്തമാക്കിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.
81 റൺസിനാണ് കൊൽക്കത്ത ബാംഗ്ലൂരിനെ തകർത്തെറിഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത റഹ്മാനുള്ള ഷാർദുൽ താക്കൂറിന്റെ 68 റൺസിന്റെയും ഗുർബാസിന്റെ 57 റൺസിന്റെയും റിങ്കു സിങ്ങിന്റെ 46 റൺസിന്റെയും മികവിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 204 റൺസെടുക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ നിരയിൽ ഡു പ്ലസി നേടിയ 23 റൺസാണ് ടോപ്പ് സ്കോർ. നാല് വിക്കറ്റ് നേടിയ വരുൺ ചക്രവർത്തി, മൂന്ന് വിക്കറ്റ് നേടിയ സുയാഷ് ശർമ എന്നിവരുടെ ബൗളിങ് മികവിൽ 123 റൺസിനാണ് ബാംഗ്ലൂർ പുറത്തായത്.
അതേസമയം മത്സരത്തിൽ സുനിൽ നരൈൻ വിരാടിനെ പുറത്താക്കിയതിനെ പറ്റി സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. നരയ്ന്റെ സ്പിൻ ബൗളിങ്ങിന് മുന്നിൽ വിരാടിന്റെ അടിപതറുകയായിരുന്നു. വിരാടിനെ എങ്ങനെ പുറത്താക്കണമെന്ന് നരെയ്ൻ കാണിച്ചു തന്നിട്ടുണ്ടെന്നും, അത് ഗംഭീർ കണ്ടുപഠിക്കണമെന്നുമാണ് മുഹമ്മദ് കൈഫ് ഇപ്പോൾ അഭിപ്രായപ്പെട്ടിരിക്കുന്നത്.
അടുത്ത മത്സരത്തിൽ ബാംഗ്ലൂർ ലഖ്നൗവിനെതിരെയാണ് മത്സരിക്കുന്നത്. ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ മെന്ററായ ഗംഭീറിനോട് വിരാടിനെ തടയാനുള്ള മാർഗം മനസിലാക്കാനാണ് നരൈൻ വിരാടിനെ പുറത്താക്കിയതെങ്ങനെയെന്ന് കണ്ട് മനസിലാക്കാൻ മുഹമ്മദ് കൈഫ് ആവശ്യപ്പെട്ടത്.
കൊൽക്കത്തക്കെതിരെയുള്ള മത്സരത്തിൽ 18 പന്തുകൾ നേരിട്ടാണ് വെറും 21 റൺസ് മാത്രം സ്വന്തമാക്കാൻ വിരാടിനായത്.
മത്സരത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറയവേയാണ് സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ വിരാടിനെ കൊൽക്കത്ത പുറത്താക്കിയ രീതി മനസിലാക്കാൻ കൈഫ് ഗംഭീറിനോട് ആവശ്യപ്പെട്ടത്.
“സ്പിൻ ബൗളിങ്ങിനെതിരെ വിരാടിന് എന്താണ് സംഭവിക്കുന്നത്? അദ്ദേഹം ടെസ്റ്റ് മത്സരങ്ങളിലും ഏകദിനത്തിലുമെല്ലാം സ്പിൻ ബൗളിങ്ങിന് മുന്നിൽ പുറത്താവുകയാണ്. ഗൗതം ഗംഭീർ വിരാട്, കൊൽക്കത്തക്കെതിരെ പുറത്തായ രീതി മനസിലാക്കുന്നത് നന്നായിരിക്കും.