ഒരു കുടുംബത്തിലെ നാല് പേര്‍ വിഷം കഴിച്ച നിലയില്‍; അച്ഛനും മകളും മരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 14th July 2023, 7:59 am
തിരുവനന്തപുരം: തിരുവനന്തപുരം പെരിങ്ങമലയില്‍ ഒരു കുടുംബത്തിലെ നാല് പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഇതില്‍ അച്ഛനും മകളും മരിച്ചു. ശിവരാജന്‍ (56) മകള്‍ അഭിരാമി (22)എന്നിവരാണ് മരിച്ചത്. അമ്മ ബിന്ദു, മകന്‍ അര്‍ജുന്‍ എന്നിവരെ തിരുവനന്തപുരം മിംസ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. കടബാധ്യത മൂലമാണ് ആത്മഹത്യാശ്രമമെന്നാണ് പ്രാഥമിക നിഗമനം.