Entertainment
എമ്പുരാൻ: എൻ്റെ ആറ് മണിക്കൂർ ദൈർഘ്യമുള്ള കഥ കേട്ട രണ്ടേ രണ്ട് വ്യക്തികൾ അവരാണ്: പൃഥ്വിരാജ്

മോഹൻലാലിൻ്റെ ഭാഗത്തുനിന്നുള്ള ശരി മോനേ ആണ് ലൂസിഫർ സംഭവിക്കാൻ കാരണമെന്ന് പറയുകയാണ് ചിത്രത്തിൻ്റെ സംവിധായകനായ പൃഥ്വിരാജ്. എമ്പുരാൻ സിനിമ മുരളി ഗോപിയും താനും സംസാരിക്കുന്ന സമയത്ത് ഇത് നടക്കില്ല എന്നായിരുന്നു ആദ്യം പറഞ്ഞിരുന്നെന്നും താൻ ഒരുപാട് സ്വപ്നം കണ്ടുപോയി എന്ന് തനിക്ക് മനസിലായെന്നും പറയുകയാണ് പൃഥ്വിരാജ്.

ദുബായിൽ ആൻ്റണി പെരുമ്പാവൂരിൻ്റെ ഓഫീസിൽ പോയിട്ടാണ് മോഹൻലാലിൻ്റെ അടുത്ത് കഥ സംസാരിച്ചതെന്നും അപ്പോൾ തനിക്ക് അമ്പത് ശതമാനം മാത്രമാണ് വിശ്വാസം ഉണ്ടായിരുന്നതെന്നും പൃഥ്വിരാജ് പറയുന്നു. ആറ് മണിക്കൂറോളം എടുത്തിട്ടാണ് കഥ പറഞ്ഞതെന്നും ഫുൾ നരേഷൻ കഴിഞ്ഞപ്പോഴും മോഹൻലാൽ ഫറഞ്ഞത് ശരി മോനേ എന്നായിരുന്നെന്നും പൃഥ്വിരാജ് പറയുന്നു.

 

തന്നോടൊപ്പം നിന്നതിനും വിശ്വസിച്ചതിനും നന്ദി പറയുകയാണെന്നും ഇനിയും ഡേറ്റ് തരണമെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

എമ്പുരാൻ്റെ പ്രമോഷൻ്റെ ഭാഗമായി മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

 

‘നമ്മൾ ഇവിടെയിരുന്ന് എന്ത് സംസാരിച്ചാലും ഇത് സംഭവിക്കാനുള്ള കാരണം ലാലേട്ടൻ്റെ ഭാഗത്തുനിന്നുള്ള ‘ശരി മോനേ’… ആണ്. അദ്ദേഹം എൻ്റെയടുത്ത് നമ്മൾ ഇത് ചെയ്യുന്നു എന്ന് പറയുന്നിടത്താണ് ലൂസിഫർ സംഭവിക്കുന്നത്. ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ മുരളിയും ഞാനും കൂടി വിചാരിച്ചതിന് ശേഷം സത്യത്തിൽ ഞങ്ങൾ തമ്മിലുള്ള ആദ്യത്തെ ഡിസ്കക്ഷൻ ‘ഇത് നടക്കില്ലാട്ടോ’ എന്നായിരുന്നു. കാരണം ഞാനിത് ഒരുപാട് വലിയ രീതിയിൽ സ്വപ്നം കണ്ടുപോയി എന്ന് എനിക്കപ്പോഴെ മനസിലായി.

ഞാൻ ലാലേട്ടൻ്റെ അടുത്തും ആൻ്റണി പെരുമ്പാവൂരിൻ്റെ അടുത്തും വിളിച്ച് വലിയ ബിൽഡ്അപ് ആയിരുന്നു. ഞാനൊരു സ്ക്രിപ്റ്റ് പറയാൻ വരുന്നുണ്ട്, നിങ്ങളൊന്ന് ഇരുന്ന് കേൾക്കണം എന്നൊക്കെ പറഞ്ഞു. ദുബായിൽ ആൻ്റണി പെരുമ്പാവൂരിൻ്റെ ഓഫീസിൽ പോയി, അവിടെ വച്ചിട്ടാണ് ലാലേട്ടനോട് ഈ സ്ക്രിപ്റ്റ് പറഞ്ഞ് കേൾപ്പിക്കുന്നത്.

അപ്പോൾ ലാലേട്ടാ താങ്ക്യൂ സോ മച്ച്. എന്നോടൊപ്പം നിന്നതിന്. എന്നിൽ എപ്പോഴും ഇത്രയും വിശ്വാസം കാണിക്കുന്നതിന്. പലപ്പോഴും എനിക്ക് എന്നിൽ പോലും ഇല്ലാത്ത കോൺഫിഡൻസ് എന്നിലുണ്ടാക്കിയതിന്. ഇനിയും തരണേ ഡേറ്റ്…,’

എൻ്റെ മനസിൽ അമ്പത് ശതമാനം മാത്രമേ ഇത് നടക്കുമെന്ന് വിശ്വാസം ഉണ്ടായിരുന്നുള്ളു . ഞാനൊരു ആറ് മണിക്കൂറോളം എടുത്തിട്ടാണ് കഥ പറയുന്നത്. എൻ്റെ ആറ് മണിക്കൂർ ദൈർഘ്യമുള്ള നരേഷൻ കേട്ട രണ്ടേ രണ്ട് വ്യക്തികൾ ലാലേട്ടനും ആൻ്റണി പെരുമ്പാവൂരുമാണ്. ആ ഫുൾ നരേഷൻ കഴിഞ്ഞപ്പോഴും ലാലേട്ടൻ പറഞ്ഞത് ‘ശരി മോനേ’ എന്നായിരുന്നു. അവിടെയാണ് ഈ സിനിമ ഓൺ ആവുന്നത്.

അപ്പോൾ ലാലേട്ടാ താങ്ക്യൂ സോ മച്ച്. എന്നോടൊപ്പം നിന്നതിന്. എന്നിൽ എപ്പോഴും ഇത്രയും വിശ്വാസം കാണിക്കുന്നതിന്. പലപ്പോഴും എനിക്ക് എന്നിൽ പോലും ഇല്ലാത്ത കോൺഫിഡൻസ് എന്നിലുണ്ടാക്കിയതിന്. ഇനിയും തരണേ ഡേറ്റ്…,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: They were the only two people who listened to my six-hour long story says Prithviraj