കറാച്ചി: പ്രായ തട്ടിപ്പ് തുറന്നുപറഞ്ഞ് പാക്ക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുമ്പോള്‍ തനിക്ക് പ്രായം 16 ആയിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരമിപ്പോള്‍.
തന്റെ ആത്മകഥയായ ‘ഗെയിം ചെയ്ഞ്ചറി’ലാണ് അഫ്രീദി ഇതുസംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. അന്താരാഷ്ട്ര അരങ്ങേറ്റത്തില്‍ 37 പന്തില്‍ നിന്ന് സെഞ്ച്വറി നേടിയായിരുന്നു താരം അരങ്ങേറിയിരുന്നത്.
എന്നാല്‍ പ്രായം പതിനാറ് ആയിരുന്നില്ലെന്ന് വെളിപ്പെടുത്തിയതോടെ പാക് ക്രിക്കറ്റ് ബോര്‍ഡ് വെട്ടിലായിരിക്കുകയാണ്. 1975 ല്‍ ജനിച്ച അഫ്രീദിയുടെ രേഖകളില്‍ 1980 നാണ് ജനിച്ചതെന്നാക്കുകയായിരുന്നു.