മുന്‍ വ്യോമസേനാ മേധാവി ആര്‍.കെ.എസ് ഭദൗരിയ ബി.ജെ.പിയില്‍ ചേര്‍ന്നു
India
മുന്‍ വ്യോമസേനാ മേധാവി ആര്‍.കെ.എസ് ഭദൗരിയ ബി.ജെ.പിയില്‍ ചേര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 24th March 2024, 1:15 pm

ന്യൂദല്‍ഹി: മുന്‍ വ്യോമസേനാ മേധാവി  ആര്‍.കെ.എസ്. ഭദൗരിയ ബി.ജെ.പിയില്‍ ചേര്‍ന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള ബി.ജെ.പിയുടെ അഞ്ചാംഘട്ട പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് മുന്‍ വ്യോമസേനാ മേധാവി ബി.ജെ.പിയില്‍ ചേര്‍ന്നത്.

ദല്‍ഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് വെച്ച് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍, ബി.ജെ.പി ജനറല്‍ സെക്രട്ടറി വിനോദ് ദാവഡെ എന്നിവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.

2019 മുതല്‍ 2021 വരെയാണ് ഇന്ത്യയുടെ വ്യോമസേനാ മേധാവിയായി അദ്ദേഹം പ്രവര്‍ത്തിച്ചത്. വ്യോമസേനയില്‍ നിന്ന് വിരമിച്ചതിന് ശേഷമാണ് ഇപ്പോള്‍ അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഗാസിയാബാദില്‍ നിന്ന് ബി.ജെ.പി അദ്ദേഹത്തെ മത്സരിപ്പിക്കാന്‍ സാധ്യതയുണ്ട്.

റാഫേല്‍ യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഭദൗരിയ. ബി.ജെ.പിയില്‍ ചേരാന്‍ അവസരം നല്‍കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭദൗരിയ നന്ദി പറഞ്ഞു.

Content Highlight: Former Indian Air Force chief R K S Bhadauria joins BJP