ലിജിന്‍ ജോസ് സംവിധാനം ചെയ്ത് 2024 ല്‍ പുറത്തിറങ്ങിയ മലയാളം ആന്തോളജി ചിത്രമാണ് ഹെര്‍. ഉര്‍വ്വശി, പാര്‍വതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, ലിജോ മോള്‍, രമ്യ നമ്പീശന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. 2024 നവംബര്‍ 29 ന് ഒ.ടി.ടി പ്ലാറ്റ്ഫോമായ മനോരമ മാക്‌സിലൂടെ ഇത് നേരിട്ട് റിലീസ് ചെയ്യുകയായിരുന്നു.
വ്യത്യസ്ത പ്രായത്തിലും പശ്ചാത്തലത്തിലുമുള്ള അഞ്ച് സ്ത്രീകളുടെ കഥകളാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. അവരുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ നേരിടുന്ന ദൈനംദിന പ്രശ്നങ്ങളെ എങ്ങനെ മറികടക്കുന്നു എന്നതിലും ചിത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചിത്രത്തില്‍ ലിജോ മോള്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു.
ഇപ്പോള്‍ ഹെര്‍ പോലുള്ള സിനിമയിലെ കഥാപാത്രം ചെയ്യുമ്പോള്‍ ആളുകള്‍ മോശം അഭിപ്രായം പറയുമെന്ന് തോന്നലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ലിജോ മോള്‍.
ഒരു പര്‍ട്ടിക്കുലര്‍ സിനിമ എന്നൊന്നും ഇല്ല. ഏത് സിനിമ നമ്മള്‍ ചെയ്യുകയാണെങ്കിലും പോസിറ്റീവും നെഗറ്റീവും പറയാന്‍ ആളുകള്‍ ഉണ്ടാകുമെന്നും ചില കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ അതിന് നെഗറ്റീവ് അഭിപ്രായങ്ങള്‍ വരാമെന്ന് തോന്നാറുണ്ടന്നും ലിജോ പറയുന്നു.
എന്നാല്‍ താന്‍ പേടിച്ച് അതൊന്നും ചെയ്യാതെ ഇരിക്കാറില്ലെന്നും ലിജോ മോള്‍ പറഞ്ഞു. തനിക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുന്ന കഥാപാത്രമാണെങ്കില്‍ അത് ചെയ്യുമെന്നും ഹെര്‍ സിനിമയിലെ തന്റെ കഥാപാത്രത്തെ പുരുഷന്മാര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും പെണ്‍കുട്ടികള്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുമെന്ന വിശ്വാസമുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
റെഡ് എഫ്.എമ്മില്‍ സംസാരിക്കുകയായിരുന്നു ലിജോ മോള്‍.
‘ ഹെറിലെ കഥാപാത്രമെന്നൊന്നും ഇല്ല. ഏത് കഥാപാത്രമാണങ്കിലും അതിന് നെഗറ്റീവ് പറയാനും പോസിറ്റീവ് പറയാനും ആളുകളുണ്ടാകും. അതിനെ പറ്റി ആലോചിച്ചുണ്ട്. പക്ഷേ ചില ക്യാരക്ടേര്‍സ് എടുക്കുമ്പോള്‍ ഇതിന് ചിലപ്പോള്‍ നെഗറ്റീവ് കമന്റ്‌സായിരിക്കും കൂടുതല്‍ വരിക എന്നുള്ളത് എനിക്കറിയാം. അങ്ങനെ പേടിച്ച് സിനിമ എടുക്കാതെ ഇരുന്നിട്ടില്ല.
എനിക്ക് ചെയ്യാമെന്ന് തോന്നുന്നത്, അല്ലെങ്കില്‍ എനിക്ക് കണക്ട് ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണ് കിട്ടുന്നതെങ്കില്‍ ഞാന്‍ അത് ചെയ്യാറാണുള്ളത്. ഹെര്‍ എന്ന സീരിസിലെ തന്റെ കഥാപാത്രം പുരുഷന്മാര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റിയില്ലെങ്കിലും, അതിനെ കുറിച്ച് മോശം പറഞ്ഞാലും, പെണ്‍കുട്ടികള്‍ക്ക് കുറേ പേര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുമെന്ന് തോന്നിയിട്ടുണ്ട്,’ ലിജോ മോള്‍ പറഞ്ഞു.
Content Highlight: Lijo mol about negative comments against movie