വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തിരയിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് ധ്യാന്‍ ശ്രീനിവാസന്‍. ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകളുടെ ഭാഗമായ ധ്യാന്‍ ഗൂഢാലോചന എന്ന സിനിമയിലൂടെ തിരക്കഥാരചനയില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചു. 2019ല്‍ പുറത്തിറങ്ങിയ ലവ് ആക്ഷന്‍ ഡ്രാമയിലൂടെ സംവിധാനവും തനിക്ക് വഴങ്ങുമെന്ന് ധ്യാന്‍ തെളിയിച്ചു.
ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് ചിത്രങ്ങളില്‍ നായകനാകാന്‍ ധ്യാനിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 11 ചിത്രങ്ങളില്‍ ധ്യാന്‍ നായകനായി വേഷമിട്ടു. രണ്ട് ചിത്രങ്ങളില്‍ അതിഥിവേഷത്തിലും ധ്യാന്‍ വേഷമിട്ടിരുന്നു. ഇനി പുറത്തിറങ്ങാനുള്ള ധ്യാനിന്റെ സിനിമയുടെ ടൈറ്റിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.
നവാഗതനായ ബാലു എസ്. നായര്‍ സംവിധാനം ചെയ്യുന്ന തഗ് ആണ് ധ്യാനിന്റെ അടുത്ത ചിത്രം. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ജൂണില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്. അതേ സമയത്ത് തന്നെയാണ് കമല്‍ ഹാസന്‍ നായകനായ തഗ് ലൈഫും റിലീസ് ചെയ്യുക.
ഇതിന് പിന്നാലെയാണ് വമ്പന്‍ സിനിമകളുടെ കൂടെ ധ്യാന്‍ ശ്രീനിവാസന്‍ നടത്തുന്ന ക്ലാഷിനെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചത്. രജിനികാന്ത് നായകനായെത്തിയ ജയിലര്‍ എന്ന ചിത്രത്തിന്റെ കൂടെ അതേ ടൈറ്റിലില്‍ ധ്യാനിന്റെ ജയിലറും റിലീസ് ചെയ്തിരുന്നു. രണ്ട് സിനിമകളും ഒരേദിവസമായിരുന്നു റിലീസ് എന്നതും ശ്രദ്ധേയമായിരുന്നു.
1950കളില്‍ കേരളത്തിലെ ഒരു ജയിലില്‍ നടക്കുന്ന കഥയാണ് ചിത്രം പറഞ്ഞത്. നവാഗതനായ സക്കീര്‍ മടത്തിലായിരുന്നു ചിത്രം സംവിധാനം ചെയ്തത്. ഒ.ടി.ടി റിലീസിന് പിന്നാലെ ജയിലറിലെ പല രംഗങ്ങളും ട്രോളന്മാരുടെ ഇരയായി മാറി. ധ്യാനിന് പുറമെ മനോജ് കെ. ജയന്‍, ശ്രീജിത് രവി, ബിനു അടിമാലി, നവാസ് വള്ളിക്കുന്ന് തുടങ്ങിയവരും ജയിലറില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.
എമ്പുരാന്റെ റിലീസ് സമയത്തും ഇത്തരത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍ ചര്‍ച്ചാവിഷയമായിരുന്നു. എന്റെ തമ്പുരാന്‍ എന്ന പേരില്‍ ഒരു ഫാന്‍ മെയ്ഡ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എമ്പുരാനൊപ്പം ഈ സിനിമ ക്ലാഷ് റിലീസ് വെക്കുമെന്ന തരത്തിലായിരുന്നു അന്ന് ആ പോസ്റ്റര്‍ പ്രചരിപ്പിച്ചത്.
Content Highlight: Dhyan Sreenivasan’s new movie Thug going to clash with Kamal Haasan’s Thug Life