Advertisement
India
കൊവിഡ്; സി.ബി.ഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 16, 04:55 am
Friday, 16th April 2021, 10:25 am

ന്യൂദല്‍ഹി : സി.ബി.ഐ മുന്‍ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹ അന്തരിച്ചു. 68 വയസ്സായിരുന്നു. പുലര്‍ച്ചെ 4.30 ന് ദല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിതനായിരുന്നു ഇദ്ദേഹമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

1974 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്നു രഞ്ജിത്ത് സിന്‍ഹ. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഡയറക്ടര്‍ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

2012 മുതല്‍ 2014വരെ സി.ബി.ഐയുടെ ഡയറക്ടറായിരുന്നു. ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ കല്‍ക്കരി അഴിമതി കേസില്‍ ആരോപണ വിധേയനായിരുന്നു രഞ്ജിത് സിന്‍ഹ.

അന്വേഷണ ഉദ്യോഗസ്ഥനായിരിക്കെ കേസിലെ പ്രതികളുമായി രഞ്ജിത് സിന്‍ഹ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് സ്വകാര്യ കൂടിക്കാഴ്ച നടത്തിയതായുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

പിന്നീട് രഞ്ജിത് സിന്‍ഹക്കെതിരെ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം സി.ബി.ഐ കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Former CBI director Ranjit Sinha passes away