Advertisement
national news
2024 ല്‍ മോദി പ്രധാനമന്ത്രിയാകണമെങ്കില്‍ 2022 ല്‍ യോഗിയെ ജയിപ്പിക്കണം: അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Oct 29, 02:55 pm
Friday, 29th October 2021, 8:25 pm

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യോഗി ആദിത്യനാഥെന്ന് തന്നെ ഉറപ്പിച്ച് അമിത് ഷാ. ലഖ്‌നൗവിലെ പാര്‍ട്ടി പരിപാടിയ്ക്കിടെയായിരുന്നു ഷായുടെ പരാമര്‍ശം.

‘2024 ല്‍ മോദി പ്രധാനമന്ത്രിയാകണമെങ്കില്‍ 2022 ല്‍ യോഗി യു.പി മുഖ്യമന്ത്രിയാകണം,’ അമിത് ഷാ പറഞ്ഞു.

മോദി പ്രധാനമന്ത്രിയായതിന് ശേഷം ഉത്തര്‍പ്രദേശിന്റെ സുസ്ഥിര വികസനത്തിനായി വേണ്ടതെല്ലാം ചെയ്‌തെന്നും അദ്ദേഹം അവകാശപ്പെട്ടു. സംസ്ഥാനത്ത് 300 ലധികം സീറ്റുകളില്‍ ബി.ജെ.പി ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2017 ല്‍ ബി.ജെ.പി അധികാരത്തില്‍ വരുന്നത് വരെ ബാബാ വിശ്വനാഥിന്റേയും ശ്രീരാമന്റേയും ശ്രീകൃഷ്ണന്റേയും പേരിലല്ല യു.പി അറിയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണെന്ന് തെളിയിച്ചുവെന്നും അമിത് ഷാ അവകാശപ്പെട്ടു.

‘കുടുംബങ്ങള്‍ക്കു വേണ്ടിയുള്ള സര്‍ക്കാരല്ല ബി.ജെ.പിയുടേതെന്ന് തെളിയിച്ചതാണ്. സംസ്ഥാനത്തെ ദരിദ്രരിലെ പാവപ്പെട്ടവര്‍ക്കു വേണ്ടിയുള്ള സര്‍ക്കാരാണിത്’ അമിത് ഷാ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: For Modi to be PM in 2024, Yogi as UP CM a must in 2022: Amit Shah