Advertisement
National Award Contaversy
ഇന്നോളമുള്ള ചരിത്രത്തില്‍ ഇത്രയും വിചിത്രമായ ഒരു തീരുമാനം ആദ്യം; പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറില്ലെന്നും സംവിധായകന്‍ വി.സി അഭിലാഷ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 May 03, 10:29 am
Thursday, 3rd May 2018, 3:59 pm

 

ന്യുദല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കളില്‍ 11 പേര്‍ക്കു മാത്രം രാഷ്ട്രപതിയും ബാക്കിയുള്ളവര്‍ക്ക് മന്ത്രി സ്മൃതി ഇറാനിയും അവാര്‍ഡ് സമ്മാനിക്കുമെന്നത് ഇന്നോളമുള്ള ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും വിചിത്രമായ ഒരു തീരുമാനമാണെന്ന് ദേശീയ പുരസ്‌ക്കാര ജേതാവ് വി.സി അഭിലാഷ്.

പ്രസിഡന്റ് നല്‍കി വന്ന അവാര്‍ഡുകള്‍ മഹാ ഭൂരിപക്ഷം ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ഇനി മുതല്‍ സ്മൃതി ഇറാനി തരുമത്രെ! ഈ വിവരം ഞങ്ങളെ അറിയിക്കുന്നതോ ഇന്നലെ റിഹേഴ്‌സല്‍ വേദിയില്‍ വച്ചും!അപ്പോള്‍ തന്നെ ഞങ്ങള്‍ പ്രതിഷേധിച്ചു. അഭിലാഷ് പറഞ്ഞു.

ഉദ്യോഗസ്ഥര്‍ വിളിച്ചതിനനുസരിച്ച് സ്മൃതി ഇറാനി പാഞ്ഞെത്തിയെന്നും പക്ഷേ സ്‌നേഹത്തില്‍ ചാലിച്ച കടുംപിടിത്തമായിരുന്നു അവരുടെ പ്രതികരണം. ഇന്നലെ തന്നെ ഞങ്ങള്‍ അശോക ഹോട്ടലില്‍ ഒത്തുകൂടുകയും അവാര്‍ഡ് ചടങ്ങ് (ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇന്നിത്ര നേരമായിട്ടും ഞങ്ങള്‍ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും അഭിലാഷ് വ്യക്തമാക്കി.


Also Read ‘ചതിയും വഞ്ചനയും ഉണ്ടാകും’: പുരസ്‌കാരം സ്വീകരിക്കുമെന്ന യേശുദാസിന്റേയും ജയരാജിന്റേയും നിലപാടിനോട് പ്രതികരിച്ച് ഭാഗ്യലക്ഷ്മി


രാജ്യത്തിന്റെ പ്രഥമ പൗരന്റെ അടുക്കല്‍ നിന്ന് പുരസ്‌ക്കാരം ലഭിക്കുക എന്നത് തങ്ങളുടെ അവകാശമാണെന്നും ഈ പ്രതിഷേധം ഇനിയുള്ള പുരസ്‌ക്കാര ജേതാക്കള്‍ക്ക് കൂടിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സാധാരണയായി രാഷ്ട്രപതി വിതരണം ചെയ്യുന്ന അവാര്‍ഡുകളില്‍ ഇത്തവണ മാറ്റം കൊണ്ടുവന്നുള്ള സര്‍ക്കാര്‍ നയത്തിനെതിരെയാണ് ഇപ്പോള്‍ പുരസ്‌കാര ജേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആദ്യത്തെ 11 അവാര്‍ഡുകള്‍ മാത്രം വിതരണം ചെയ്താല്‍ മതിയെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. ബാക്കിയുള്ള അവാര്‍ഡുകള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.


Related യേശുദാസ് ദേശീയ പുരസ്‌കാര ചടങ്ങില്‍ പങ്കെടുക്കും


കേന്ദ്രത്തിന്റെ ഈ നയത്തിനെതിരെ അവാര്‍ഡ് ജേതാക്കള്‍ രംഗത്തെത്തുകയായിരുന്നു. ഇത്രയും കാലം തുടര്‍ന്നതുപോലെ എല്ലാ അവാര്‍ഡുകളും രാഷ്ട്രപതി തന്നെ നല്‍കണമെന്നാണ് പുരസ്‌കാര ജേതാക്കളുടെ പ്രധാന ആവശ്യം.

സാധാരണനിലയില്‍ ഇന്ത്യയില്‍ ദേശീയ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നത് രാഷ്ട്രപതിയാണ്. ഇതാദ്യമായാണ് കേന്ദ്രമന്ത്രി അവാര്‍ഡ് വിതരണം ചെയ്യണമെന്ന നയവുമായി സര്‍ക്കാര്‍ മുന്നോട്ടെത്തിയിരിക്കുന്നത്.