Advertisement
Accident
അങ്കമാലിയില്‍ പള്ളിപ്പെരുന്നാളിനിടെ വെടിക്കെട്ടപകടം; ഒരു മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Apr 16, 02:08 am
Monday, 16th April 2018, 7:38 am

കൊച്ചി: അങ്കമാലിയില്‍ പള്ളിപെരുന്നാളിനിടെ വെടിക്കെട്ടപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. നാലുപേര്‍ക്ക് പൊള്ളലേറ്റു.

അങ്കമാലി കറുക്കുറ്റി അസീസി നഗര്‍ കപ്പേളയിലെ തിരുനാള്‍ പ്രദക്ഷിണത്തിനിടെയാണ് അപകടം. മുല്ലപ്പറമ്പന്‍ ഷാജുവിന്റെ മകന്‍ സൈമണ്‍ (21) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. പ്രദക്ഷിണം വന്ന വഴിയില്‍ പടക്കം കൂട്ടിയിട്ട് കത്തിച്ചതിനെ തുടര്‍ന്ന് സമീപത്തെ പടക്കം സൂക്ഷിച്ചിരുന്ന മുറിയിലേക്ക് തീ പടര്‍ന്നാണ് അപകടം നടന്നത്.

മെല്‍ജോ പൗലോസ്, സ്റ്റെഫിന്‍ ജോസ്, ജസ്റ്റിന്‍ ജയിംസ്, ജോയല്‍ ബിജു എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരില്‍ മെല്‍ജോ, സ്റ്റെഫിന്‍ എന്നിവരെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലും ജസ്റ്റിന്‍, ജോയല്‍ എന്നിവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാലുപേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടിട്ടുണ്ട്.

Watch This Video:


ചിത്രം കടപ്പാട്- മനോരമ ഓണ്‍ലൈന്‍