Advertisement
Kerala News
മകളെ ബലാത്സംഗം ചെയ്ത കേസില്‍ അച്ഛന് മൂന്ന് ജീവപര്യന്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Aug 13, 11:51 am
Friday, 13th August 2021, 5:21 pm

മഞ്ചേരി: ചുങ്കത്തറയില്‍ മകളെ ബലാത്സംഗം ചെയ്ത കേസില്‍ അച്ഛന് ജീവപര്യന്തം. പ്രതിക്ക് മൂന്ന് ജീവപര്യന്തവും 10 വര്‍ഷം തടവുശിക്ഷയുമാണ് കോടതി വിധിച്ചത്. മഞ്ചേരി കോടതിയാണ് പോക്‌സോ കേസില്‍ ശിക്ഷ വിധിച്ചത്.

കുറുമ്പലങ്ങോട് സ്വദേശിക്കെതിരെയാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. 2014 മുതല്‍ 2016 വരെ രണ്ട് വര്‍ഷത്തോളം ഇയാള്‍ രണ്ട് പെണ്‍മക്കളെയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സംഭവത്തില്‍ രണ്ട് എഫ്.ഐ.ആറുകളിട്ടാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഒരു കേസില്‍ മാത്രമാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. രണ്ടാമത്തെ മകളെ പീഡിപ്പിച്ച കേസിലെ വിധി പ്രസ്താവം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

സെക്ഷന്‍ 307 പ്രകാരം ബലാത്സംഗത്തിന് രണ്ട്  ജീവപര്യന്തവും പോക്‌സോ പ്രകാരം ഒരു ജീവപര്യന്തവുമാണ് ഇയാള്‍ക്കെതിരെ ഇപ്പോള്‍ വിധിച്ചിരിക്കുന്നത്.