ബി.ജെ.പി കനത്ത തിരിച്ചടി നേരിട്ട ഉത്തര്‍പ്രദേശിലെ അയോധ്യ ഉള്‍പ്പെട്ട ഫൈസാബാദ് എം.പി അവധേഷ് പ്രസാദും കനൗജ് എം.പിയായ അഖിലേഷ് യാദവുമാണ് രാഹുലിനൊപ്പം ഉള്ളത്. ഇത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു മാറ്റത്തിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.
പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തില്‍ വ്യത്യസ്തമായ കാഴ്ചകളും പ്രതിഷേധങ്ങളുമാണ് നടന്നത്. മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തി പിടിക്കുകയുണ്ടായി. ജയ് ശ്രീറാം വിളിച്ച് പ്രസംഗം ആരംഭിക്കുന്ന മോദി ഭരണഘടനയിലൂന്നി പ്രസംഗിച്ച് തുടങ്ങിയതും ശ്രദ്ധേയമായി.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പായി പ്രതിപക്ഷ എം.പിമാര്‍ ‘ഷെയിം ഷെയിം’ എന്ന് ആര്‍ത്തുവിളിക്കുകയുണ്ടായി. കേന്ദ്ര പരീക്ഷകളിലെ ക്രമക്കേടുകളെ ഉദ്ധരിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ഈ പ്രതിഷേധം. കോണ്‍ഗ്രസ് എം.പി റാക്കിബുള്‍ ഹസന്‍ ഭരണഘടന കൈയ്യില്‍ പിടിച്ച് സത്യപ്രതിജ്ഞ ചെയ്തതും ചര്‍ച്ചാവിഷയമായി. ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് വനിതാ എം.പി ജെനിബെന്‍ നാഗാജിഭായ് താക്കൂറിന്റെ സത്യപ്രതിഞ്ജയും ശ്രദ്ധേയമായി.
ഇന്ത്യന്‍ ഭരണഘടനയെ ആക്രമിക്കാന്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും അനുവദിക്കില്ല. ഇന്ത്യാ സഖ്യം അവരെ നിയന്ത്രിക്കാന്‍ ആണ് പോകുന്നത് എന്ന് രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.
Content Highlight: Faizabad MP Awadhesh and Akhilesh Yadav along with Rahul in front line of opposition