ഇത് വല്ലാത്തൊരു അടിയായിപോയി! ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോഡുമായി ബംഗ്ലാദേശ് താരം
Cricket
ഇത് വല്ലാത്തൊരു അടിയായിപോയി! ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോഡുമായി ബംഗ്ലാദേശ് താരം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 21st March 2024, 2:48 pm

ഓസ്‌ട്രേലിയ-ബംഗ്ലാദേശ് മൂന്ന് ഏകദിന മത്സരങ്ങളുടെ ആദ്യമത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ഷെര്‍ ഇ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് നേടിയത്. ഓസീസ് ബാറ്റിങ്ങില്‍ അന്നാബെല്‍ സദര്‍ ലാന്‍ഡ് 76 പന്തില്‍ പുറത്താവാതെ 58 റണ്‍സ് നേടി മികച്ച പ്രകടനമാണ് നടത്തിയത്. അഞ്ച് ഫോറുകളാണ് അന്നാ ബെല്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

അന്നാബെല്ലിന് പുറമേ എട്ടാം നമ്പറില്‍ ഇറങ്ങി അലന കിങ്ങും തകര്‍ത്തടിച്ചപ്പോള്‍ ഓസ്‌ട്രേലിയ മാന്യമായ സ്‌കോറിലേക്ക് നീങ്ങുകയായിരുന്നു. 31 പന്തില്‍ 46 റണ്‍സ് നേടിക്കൊണ്ടായിരുന്നു അലന ഓസ്‌ട്രേലിയന്‍ നിരയില്‍ നിര്‍ണായകമായത്. രണ്ടു ഫോറുകളും അഞ്ച് കൂറ്റന്‍ സിക്‌സുകളും ആണ് അലന നേടിയത്.

മത്സരത്തിന്റെ അവസാന ഓവറില്‍ നാല് സിക്സും ഒരു ഫോറും ഉള്‍പ്പെടെ 29 റണ്‍സാണ് ഓസ്‌ട്രേലിയ നേടിയത്. ബംഗ്ലാദേശ് താരം ഫാഹിമ കാട്ടൂന്‍ എറിഞ്ഞ ഓവറില്‍ ആയിരുന്നു ഓസ്‌ട്രേലിയ 29 റണ്‍സ് നേടിയത്.

ഇതിന് പിന്നാലെ ഒരു മോശം നേട്ടമാണ് ബംഗ്ലാദേശ് താരം സ്വന്തമാക്കിയത്. വുമണ്‍സ് ഏകദിനത്തില്‍ ഒരു ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരമെന്ന മോശം നേട്ടമാണ് ഫാഹിമ കാട്ടൂണ്‍ സ്വന്തമാക്കിയത്.

ബംഗ്ലാദേശ് ബൗളിങ്ങില്‍ സുല്‍ത്താന കാട്ടൂണ്‍, നഹിദ അക്തെര്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റും ഷോര്‍ണ അക്തെര്‍, ഫാഹിമ കാട്ടൂണ്‍, മാരുമ അക്തെര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

Content Highlight: Fahima Khatun create a unwanted record in Womens odi