ഒരു ഷീല്‍ഡ് .. ബഷീറും ഫാബിയും ഒരുമിച്ച് നില്‍ക്കുന്നു.നല്ല ചുള്ളനും ചുള്ളത്തിം
“”ഉമ്മാ, ബഷീറിനു കഷണ്ടി ഉമ്മ കാണുമ്പോള്‍ തന്നെ ഉണ്ടായിരുന്നോ””
“”അത് മക്കളെ അങ്ങേര്‍ ജനിച്ചപ്പോള്‍ തന്നെ കഷണ്ടിയായിരുന്നു.. ബല്ല്യ ബുദ്ധിമാനല്ലെ….””
ഞങ്ങള്‍ ചിരിയിലേക്ക് അടര്‍ന്നു വീണു..ചിരി.. ചിരി.. ചിന്ത
ഫാബിയുമ്മ ഞങ്ങളുടെ ചിന്തകളിലേക്ക് കത്തിപ്പടരുകയാണ്…..
ടുനൈറ്റ് ഐ വില്‍ സിംഗ് ദി **** / സൂര്യന്‍
കോഴിക്കോട് ഡൂള്‍ ന്യൂസിന്റെ ഓഫീസില്‍ നിന്നും എവിടേയ്ക്കാണ് പോകേണ്ടതെന്ന ചിന്ത അസ്തമിച്ചത് ബഷീറിന്റെ മാങ്കോസ്റ്റിന്‍ മരത്തിന് കീഴിലേക്കാണ്.
ഞങ്ങള്‍ എന്നു പറഞ്ഞാല്‍ മനേഷും താരീഖും സുഹൈലും എന്റെ അളിയനും ഞാനും. അവിടെ എത്തുമ്പോള്‍ ഞാന്‍ പറഞ്ഞു ആരുമില്ലെങ്കില്‍ നമുക്ക് വീടിന്റെ ഗേറ്റ് ചാടിക്കടക്കണം.[]
വേണ്ടി വന്നില്ല. സുല്‍ത്താന്റെ ഭവനത്തിന്റെ വാതിലുകള്‍ മലര്‍ക്കെ തുറന്ന് കിടന്നിരുന്നു. ആരോടും അനുവാദം ചോദിക്കാതെ അകത്ത് കടക്കാന്‍ കഴിയുന്ന മറ്റേതൊരു വീടാണ് കേരളത്തില്‍. ഭൂമിയുടെ അവകാശികള്‍ വായിച്ചവര്‍ക്ക് ബേപ്പൂര്‍ സുല്‍ത്താന്റെ ഭവനത്തിലും ഒരവകാശമുണ്ട്, ഒരധികാരമുണ്ട്.
ശാന്തമാണ് ബഷീറിന്റെ വീടും പരിസരവും. ഇവിടെ ഈ മാങ്കോസ്റ്റിന്‍ മരത്തിന് കീഴില്‍ ഇരുന്ന് ലോകത്തെ കുറിച്ച് ഉറക്കെയും വേദനിച്ചും ചിരിച്ചും ചിന്തിച്ചും ആ മനുഷ്യന്‍ ശൂന്യമാക്കിയ ഇടത്തിന് കീഴിലിരുന്ന് ഞങ്ങള്‍ സംസാരിച്ചു, ചിരിച്ചു, ചിന്തിച്ചു.
മാങ്കോസ്റ്റിന്‍ മരത്തില്‍ ചുവന്ന് തുടുത്ത് ഒരൊറ്റപ്പഴം. ഞങ്ങള്‍ അതിന് കീഴില്‍ നിന്നും ഇരുന്നും ധാരാളം ഫോട്ടോയെടുത്തു. ഓരോ ഫോട്ടോയ്ക്കും സുന്ദരിച്ചി മരം പല പോസില്‍ നിന്ന് തന്നു. ബഷീര്‍ ചക്രവര്‍ത്തിയായി ഭരണം നടത്തിയ ആ പറമ്പിലൂടെ ഞങ്ങള്‍ അലസം നടന്നു. മാവുകളില്‍ അണ്ണാറക്കണ്ണന്‍മാര്‍ ഇപ്പോഴും ഓടിനടക്കുന്നു.
ബഷീര്‍ മണം നിറഞ്ഞ പരിസരം. സുല്‍ത്താന്റെ പൊട്ടിച്ചിരികള്‍ അന്തരീക്ഷത്തില്‍. ശാന്തമാണ് ബഷീറിന്റെ വീടും പരിസരവും. ഇവിടെ ഈ മാങ്കോസ്റ്റിന്‍ മരത്തിന് കീഴില്‍ ഇരുന്ന് ലോകത്തെ കുറിച്ച് ഉറക്കെയും വേദനിച്ചും ചിരിച്ചും ചിന്തിച്ചും ആ മനുഷ്യന്‍ ശൂന്യമാക്കിയ ഇടത്തിന് കീഴിലിരുന്ന് ഞങ്ങള്‍ സംസാരിച്ചു, ചിരിച്ചു, ചിന്തിച്ചു.
ആരൊക്കെയോ വന്നതറിഞ്ഞ് ഫാബിയുമ്മ ഉമ്മറത്തെത്തി ഒരു കസേരയിലിരുന്നു “എടിയേ” എന്ന് ബഷീര്‍ നീട്ടിവിളിച്ചുവോ ? ഞങ്ങള്‍ മുറ്റത്ത് നിന്നപ്പോള്‍ സ്‌നേഹപൂര്‍വ്വമുള്ള ക്ഷണം “കയറിയിരിക്ക്”…..
ഒരിക്കല്‍ ഞാനും എന്റെ കൂട്ടുകാരിയും ഇവിടെ വന്നിട്ടുണ്ട്.
“എന്നിട്ട് ?
അന്ന് ഗേറ്റ് പൂട്ടിക്കിടക്കുകയായിരുന്നു. ഞങ്ങള്‍ മതില്‍ ചാടിക്കടന്നു.
“ങ അത് നീയായിരുന്നോ? പറമ്പില്‍ നിന്നും കുറേ തേങ്ങയും മാങ്ങയും കാണാതായപ്പോഴേ ഞാന്‍ സംശയിച്ചു
“ഹേയ്, അത് ഞാനല്ല..” പിന്നെ നീ ഇവിടെ നിന്ന് എന്താണ് കട്ടോണ്ട് പോയത് ? ”
ബഷീറിന്റെ പഴംപൊരി ഗന്ധമുള്ള ഓര്‍മ.
പിന്നേ……അതൊന്നും അങ്ങനെ കൊണ്ടോകാന്‍ പറ്റില്ല.
സുഹൈല്‍ ഉമ്മയോട് പറഞ്ഞു, ഇയാള്‍ ബഷീറിനെക്കുറിച്ച് എഴുതാറുണ്ട്.
ഈ ചെക്കനോ ഇവനതിനൊന്നും പറ്റില്ല, എഴുതുന്നവരെ കണ്ടാലേ എനിക്ക് മനസിലാകും, ഇവന് ഒറ്റവാക്കും എഴുതാന്‍ പറ്റില്ല.
ഞങ്ങള്‍ ചിരിച്ചു. സുഹൈലിന്റെ ചിരിയിലേക്കാണ് ഉമ്മ ചാടി വീണത്. ഇത്ര നല്ല പല്ലുകളുണ്ടെന്ന് വിചാരിച്ച് ചുമ്മാ ചിരിച്ചുകൊണ്ടിരിക്കരുത്. സുഹൈല്‍ ചിരി നിര്‍ത്താന്‍ വീണ്ടും ചിരിച്ചു. എന്താ നിങ്ങളുടെ പേരുകള്‍, സുഹൈല്‍,
നമ്മുടെ ആളാ….
മനോജ്, എവിടാ സ്ഥലം? കോട്ടയം കാശിനോട് ആര്‍ത്തിക്കാരനാ…. നിങ്ങള്‍ വലിയ സ്ത്രീധനം വാങ്ങിയല്ലേ നിക്കാഹ് നടത്തുന്നത്, പെണ്ണിന് വിലയിടുന്നവര്‍, ഞാന്‍ മിണ്ടാനേ പോയില്ല, വേണമെങ്കില്‍ സുല്‍ത്താനും കോട്ടയം കാരനെന്ന് പറഞ്ഞ് ഉമ്മയ്ക്ക് ഒരു ഉമ്മ കൊടുക്കാമായിരുന്നു. പക്ഷേ മിണ്ടിയില്ല.
“മനേഷ്” അതുശരി കാഫറാല്ലേ ? മനേഷ് മിണ്ടാതൊരു ചിരി. ഉമ്മയും ചിരിച്ചു. അല്പം അകന്നിരുന്ന താരിഖ് പേര് പറഞ്ഞപ്പോള്‍ ഉമ്മ മുഖം നിറഞ്ഞ് ചിരിച്ചു, നമ്മുടെ ആളാന്ന് പറഞ്ഞപ്പോള്‍ സുഹൈല്‍ തിരുത്തി. കാഫിറാ..
അപ്പോള്‍ നിസ്‌ക്കാരമൊന്നുമില്ലേ?
ഇത് മൂന്നും കാഫിറുകളാ..മനേഷിനേയും താരിഖിനേയും എന്നേയും ചൂണ്ടി സുഹൈല്‍ ചിരിച്ചു. താരിഖിനെ നോക്കി ഉമ്മ പറഞ്ഞു,
കണ്ടാല്‍ ഒരു ഈമാനൊക്കെയുണ്ടല്ലോ.. താരിഖ് ചിരിച്ചു. അയാള്‍ മറുപടികള്‍ നല്‍കാതിരിക്കാന്‍ കാണിക്കുന്ന സൂത്രം ഫലപ്രദമായി ഉപയോഗിച്ചു. ഇതിന്റെ പേരെന്താ ?
അശോകന്‍ അളിയന്‍ പറഞ്ഞു.
ഉമ്മയും അളിയനും ഭംഗിയായി ചിരിച്ചു. നിങ്ങള്‍ വല്ലതും കഴിച്ചതാണോ? വയറുനിറയെ കുടുക്ക ബിരിയാണി തിന്നു.
അത് ശരി തിന്ന് വയറും നിറച്ചിട്ട് വന്നിരിക്കിനി. ഇവിടെയൊരു ഉമ്മയുണ്ടെന്ന് കരുതി ഒരു കടുക്ക ബിരിയാണി കൊണ്ടുവന്നൂടായിരുന്നോ?
അടുത്ത പേജില്‍ തുടരുന്നു
ഉമ്മ ഉമ്മയുടെ ജീവിതം പറയുകയാണ്. “”ഞാന്‍ പതിനൊന്നാം ക്ലാസ്സുവരെ പഠിച്ചതാണ്. എന്റെ സഹോദരങ്ങളെ ഞാനാണ് വളര്‍ത്തിയത്. ബഷീര്‍ എന്നെ പെണ്ണുകാണാന്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് ജോലിക്ക് പോണം . അങ്ങേരു പറഞ്ഞു അതിനു വിരോധമില്ല മറ്റെന്തെങ്കിലും കണ്ടീഷന്‍…
അത് ഉമ്മ ഇവിടെ ഉണ്ടാകുമോ എന്ന് സംശയമായിരുന്നു.
ഉം.. അതുശരിയാ.. ചെലപ്പോള്‍ മോളുടെ വീട്ടില്‍ പോകും. പക്ഷേങ്കില്‍ ഇവിടെ വരുമ്പോഴാ ഉഷാറ്. നീയ്യ് എന്തെഴുതുമെന്നാണ് പറഞ്ഞത് ? ഉമ്മയെന്നെ സൂക്ഷിച്ച് നോക്കി. സംശയം മാറുന്നില്ല. നീ എഴുതിയ ഒരൂട്ടം പറഞ്ഞേ.. ഞാന്‍ ശ്വാസം അങ്ങ് വലിച്ചു. ബഷീറിന്റെ ഗന്ധം ഉള്ളില്‍ നിറഞ്ഞു. സുല്‍ത്താനേ കാത്തോണേ.. എന്റെ കഥകള്‍ കേട്ട് ഇവിടെ ജീവിച്ച ഒരാളോടാണ് ഞാന്‍ പറയാന്‍ തുടങ്ങുന്നത്. ഉമ്മാ,[]
“ഒരു ഗസല്‍ കീര്‍ത്തനം പോലെ”യെന്നാണ് കഥയുടെ പേര്, ഉമ്മ കഥ കേള്‍ക്കാന്‍ അത്ര ആവേശമൊന്നും കാണിക്കാതെ പുറത്തേക്ക് നോക്കിയിരുന്നു. കാറ്റ് പിടിച്ച് ഇലകള്‍ അഹങ്കാരം കാണിക്കുന്നു. എന്നെ കൊഞ്ഞനം കുത്തുന്നു. ഞാന്‍ ഇലകളെ നോക്കാതെ ഉമ്മയുടെ മുഖത്തേക്ക് നോക്കി വീണ്ടും പറഞ്ഞ് തുടങ്ങി.
ആ മനുഷ്യന്‍ അവരെ വിളിച്ച് കയറ്റിയിട്ടുണ്ടാവും. നീയ്യ് എവിടേം പോണ്ട, ഇവിടെ നിന്നോ, എനിക്ക് സുലൈമാനി ഇണ്ടാക്കി തന്നാല്‍ മതിയെന്നൊക്കെ പറഞ്ഞിട്ടുണ്ടാവും..
ബഷീര്‍ മരിച്ച് സ്വര്‍ഗത്തില്‍ എത്തുന്നു. ഉമ്മ തല തിരിച്ച് എന്നെ സ്‌നേഹത്തോടെ നോക്കി. നന്നായി. അങ്ങേര് സുവര്‍ക്കത്തിലേ എത്തൂ. കുറച്ചുസമയം ഉമ്മ കണ്ണടച്ചിരുന്നു. ഞങ്ങളും നിശബ്ദരായി. ഉമ്മയാണ് മൗനത്തെ അകറ്റിയത്. എന്നിട്ട് ………….
ഇപ്പോള്‍ ഇലകള്‍ ശാന്തമാണ്. ഞാന്‍ തുടര്‍ന്നു. ദസ്തവിസ്‌ക്കിയോട് പിണങ്ങി വീടുവിട്ടിറങ്ങിയ അന്ന….
ഉമ്മക്ക് ആവേശമായി ..അപ്പോള്‍ ആ മനുഷ്യന്‍ അവരെ വിളിച്ച് കയറ്റിയിട്ടുണ്ടാവും. നീയ്യ് എവിടേം പോണ്ട, ഇവിടെ നിന്നോ, എനിക്ക് സുലൈമാനി ഇണ്ടാക്കി തന്നാല്‍ മതിയെന്നൊക്കെ പറഞ്ഞിട്ടുണ്ടാവും..
അങ്ങനെ തന്നാ എഴുതിയിരിക്കുന്നത്. സുഹൈല്‍ പറഞ്ഞു.
എല്ലാ മനുഷ്യരെയും ഇഷ്ടമായിരുന്നു. കുട്ടികളെയൊക്കെ ബല്ല്യ ഇഷ്ടമായിരുന്നു. നിങ്ങള്‍ എന്തേ അങ്ങേര്‍ ജീവിച്ചിരുന്നപ്പോള്‍ വരാതിരുന്നത്?
ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനാവില്ല. കാരണം ആ ചോദ്യങ്ങള്‍ ഉത്തരം തേടിയുളളതല്ല. ബോധ്യപ്പെടുത്തലുകളാണ്. നഷ്ടപ്പെടുന്നവ പിന്നീടൊരിക്കലും നമുക്ക് ലഭിക്കില്ലെന്നത് അസുഖകരമായ വേദനാനിര്‍ഭരമായൊരു നിമിഷമാണ്.
നഷ്ടബാല്യങ്ങളുടെ കണക്കെടുപ്പില്‍ നിന്നും ഫാബിയുമ്മ ഞങ്ങളെ ഉണര്‍ത്തി.
ഉമ്മ ഉമ്മയുടെ ജീവിതം പറയുകയാണ്. “”ഞാന്‍ പതിനൊന്നാം ക്ലാസ്സുവരെ പഠിച്ചതാണ്. എന്റെ സഹോദരങ്ങളെ ഞാനാണ് വളര്‍ത്തിയത്. ബഷീര്‍ എന്നെ പെണ്ണുകാണാന്‍ വന്നപ്പോള്‍ ഞാന്‍ പറഞ്ഞു എനിക്ക് ജോലിക്ക് പോണം . അങ്ങേരു പറഞ്ഞു അതിനു വിരോധമില്ല മറ്റെന്തെങ്കിലും കണ്ടീഷന്‍…
അതിനു ഉമ്മ ഒന്നും പറയാതെ നിന്നപ്പോള്‍ ബഷീര്‍ എം.വി ദേവനെ വിളിച്ചു “എടാ ദേവാ ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കുന്ന ഒരു പടം വരയ്ക്ക് ദേവന്‍ വരച്ച പടം അത് അകത്തിരിപ്പുണ്ട് എടുത്ത് നോക്കിക്കൊള്ളു….
സ്വന്തം വീട്ടിലെന്നതു പോലെ ഉമ്മ സ്വാതന്ത്ര്യം നല്‍കുന്നു. മനുഷ്യനെ ഒരുപാട് സ്‌നേഹിക്കുന്നു. മനുഷ്യനെ ഒരുപാട് വിശ്വസിക്കുന്നു. മനുഷ്യരോട് സംസാരിക്കാനും മനുഷ്യന്റെ ശബ്ദം കേള്‍ക്കാനും ഉമ്മയ്ക്ക് പെരുത്തിഷ്ടമാണ്. ഞങ്ങള്‍ മുറിയില്‍ കയറി നോക്കിയപ്പോള്‍ ഒന്നും കാണുന്നില്ല.
തിരിഞ്ഞ് നോക്ക്…. ഞങ്ങള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ബഷീറിനു ലഭിച്ച പുരസ്‌കാരങ്ങള്‍ ഒരു സ്ലാബിനു മുകളില്‍ അലസമായി നിരത്തി വെച്ചിരിക്കുന്നു.ബഷീറിന്റെ പുരസ്‌കാരങ്ങള്‍ മുഴുവന്‍ വായനക്കാരന്റെ ഹൃദയത്തിലാണ് സൂക്ഷിക്കപ്പെടുന്നത്.
ഒരു ഷീല്‍ഡ് ..അതില്‍ ബഷീറും ഫാബിയും ഒരുമിച്ച് നില്‍ക്കുന്നു.നല്ല ചുള്ളനും ചുള്ളത്തിം
“”ഉമ്മാ, ബഷീറിനു കഷണ്ടി ഉമ്മ കാണുമ്പോള്‍ തന്നെ ഉണ്ടായിരുന്നോ”” സുഹൈല്‍ ചിരിച്ചുകൊണ്ടാണ് ചോദിച്ചത്.
“”അത് മക്കളെ അങ്ങേര്‍ ജനിച്ചപ്പോള്‍ തന്നെ കഷണ്ടിയായിരുന്നു.. ബല്ല്യ ബുദ്ധിമാനല്ലെ….””
ഞങ്ങള്‍ ചിരിയിലേക്ക് അടര്‍ന്നു വീണു..ചിരി.. ചിരി.. ചിന്ത
ഫാബിയുമ്മ ഞങ്ങളുടെ ചിന്തകളിലേക്ക് കത്തിപ്പടരുകയാണ്…..
തുടരും…..
“ടുനൈറ്റ് ഐ വില്‍ സിംഗ് ദി ****”, മുന്‍ അദ്ധ്യായങ്ങള്‍: