Advertisement
national news
പഞ്ചാബിലെ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം; 10 മരണം; അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 04, 12:12 pm
Wednesday, 4th September 2019, 5:42 pm

അമൃത്‌സര്‍: പഞ്ചാബിലെ ഗുര്‍ദാസ്പുരിലുള്ള പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം. പത്തുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒട്ടേറെപ്പേര്‍ സ്‌ഫോടനമുണ്ടായ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

അമ്പതോളം പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നതെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. 10 പേരുടെ മൃതദേഹങ്ങളും കെട്ടിടത്തിനുള്ളില്‍ നിന്നും പുറത്തെത്തിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗുര്‍ദാസ്പുരിലെ ബട്ടാലയിലുള്ള ഫാക്ടറിക്കെട്ടിടത്തിലാണ് സ്‌ഫോടനമുണ്ടായത്. ഫാക്ടറിക്കു സമീപമുള്ള കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ട്വീറ്റ് ചെയ്തു.

updating…