Advertisement
Kerala
DoolNews Impact: മാമുക്കോയയും വി.ടി മുരളിയുമെത്തി; തെരുവുപാട്ടുകാരന് പ്രവാസികളുടെ സഹായധനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 21, 09:51 am
Monday, 21st September 2020, 3:21 pm

കോഴിക്കോട്: മിഠായിത്തെരുവിലെ പാട്ടുകാരന്‍ ബാബു ഭായിക്ക് പ്രവാസി കൂട്ടായ്മയുടെ മുന്‍കൈയില്‍ ധനസഹായം നല്‍കി. കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് നഗരത്തില്‍ പാടാന്‍ സാധിക്കാതായതോടെ ജീവിതം ഏറെ പ്രയാസത്തിലായ ബാബു ഭായിയുടെയും കുടുംബത്തിന്റെയും സാഹചര്യങ്ങള്‍ ഡൂള്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് ബാബു ഭായിയെ സഹായിക്കുന്നതിനായി നിരവധി പേര്‍ രംഗത്ത് വന്നത്.

പ്രവാസി ജീവകാരുണ്യ പ്രവര്‍ത്തകന്‍ ബഷീര്‍ തിക്കോടിയുടെ മുന്‍കൈയില്‍ സ്വരൂപിച്ച ഒരു ലക്ഷം രൂപയുടെ ധനസഹായം സിനിമാ താരം മാമുക്കോയ, പിന്നണി ഗായകന്‍ വി.ടി മുരളി, മാധ്യമപ്രവര്‍ത്തകന്‍ ടി.പി ചെറൂപ്പ എന്നിവര്‍ ചേര്‍ന്ന് കൈമാറി.

ഡൂള്‍ന്യൂസ് പ്രതിനിധികളും പ്രേക്ഷകര്‍ നല്‍കിയ സാമ്പത്തിക സഹായങ്ങള്‍ ബാബുഭായിക്ക് നേരത്തെ എത്തിച്ചുകൊടുത്തിരുന്നു. ഒപ്പം ഗായിക സിതാരയും ബാബു ബായിക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ