രാജ്യത്തെ മുഴുവൻ വേശ്യാലയങ്ങളും അടച്ചുപൂട്ടാൻ ഉത്തരവിട്ട് മുൻ സോവിയറ്റ് രാഷ്ട്രമായ കിർഗിസ്ഥാൻ
World News
രാജ്യത്തെ മുഴുവൻ വേശ്യാലയങ്ങളും അടച്ചുപൂട്ടാൻ ഉത്തരവിട്ട് മുൻ സോവിയറ്റ് രാഷ്ട്രമായ കിർഗിസ്ഥാൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st December 2023, 1:15 pm

ബിഷ്കെക്: ഡിസംബർ ഒന്ന് മുതൽ രാജ്യത്തെ മുഴുവൻ വേശ്യാലയങ്ങളും അടച്ചു പൂട്ടാൻ മുൻ സോവിയറ്റ് രാഷ്ട്രമായ കിർഗിസ്ഥാൻ.

തീവ്രവാദത്തെയും സംഘടിത കുറ്റകൃത്യങ്ങളെയും പ്രതിരോധിക്കാൻ നിയോഗിച്ച സ്റ്റേറ്റ് കമ്മിറ്റി ഓഫ് നാഷണൽ സെക്യൂരിറ്റിയാണ് (ജി.കെ.എൻ.ബി) അടച്ചുപൂട്ടൽ നടപടിക്ക് നേതൃത്വം നൽകുന്നത്.

1990 കളുടെ അവസാനത്തിൽ ദേശാവൃത്തി കുറ്റകൃത്യമല്ലാതാക്കിയിരുന്നു. എന്നാൽ വേശ്യാലയങ്ങളുടെ നടത്തിപ്പ് ഇപ്പോഴും നിയമവിരുദ്ധമായി തന്നെ തുടരുകയാണ്. ഈയിടെ രാജ്യത്തുടനീളം ഉള്ള വേശാലയങ്ങളിൽ റെയ്ഡ് നടത്തിയ ജി.കെ.എൻ.ബി പത്തോളം കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയും എഴുപതോളം പെൺകുട്ടികളെ പിടികൂടുകയും ചെയ്തിരുന്നു.

ചെയ്ത സ്ഥാപനങ്ങളിൽ വിവിധതരം സേവനങ്ങൾ ആണ് ലഭ്യമാക്കുന്നത് എന്നും മണിക്കൂറിന് 3000 ഡോളർ വരെ ഈടാക്കുന്ന ലൈംഗിക തൊഴിലാളികൾ ഉണ്ടെന്നും ജി.കെ.എൻ.ബിയുടെ മേധാവി കമ്ച്ചിബെക്ക് തഷീവ് വെളിപ്പെടുത്തിയിരുന്നു.

സംഘടിത കുറ്റകൃത്യം രാജ്യത്ത് നിന്ന് തുടച്ചുനീക്കും എന്നും കഴിഞ്ഞ 30 വർഷമായി അധികൃതർ ഇതിനു നേരെ കണ്ണടയ്ക്കുകയായിരുന്നു എന്നും ജി.കെ.എൻ.ബിയുടെ പുതിയ ആസ്ഥാനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ തഷീവ് പറഞ്ഞു.

‘ എല്ലാവർക്കും എല്ലാം അറിയാമായിരുന്നു. എല്ലാവരും ഇതിനു നേരെ കണ്ണടയ്ക്കുകയായിരുന്നു. ഇനിയും ഇത് കണ്ടില്ലെന്ന് നടിക്കാൻ ആകില്ല ഈ തെറ്റായ പ്രതിഭാസത്തെ നമ്മൾ ഇല്ലാതാക്കണം. രാജ്യത്തിന് അതിനുള്ള വഴികളും കരുത്തുമുണ്ട്,’ തഷീവ് പറഞ്ഞു.

2026ഓടെ സംഘടിത കുറ്റകൃത്യങ്ങൾ കിർഗിസ്ഥാനിൽ നിന്നും എന്നെന്നേക്കുമായി അവസാനിപ്പിക്കുമെന്നും മധ്യ ഏഷ്യയിലെ ജനാധിപത്യത്തിന്റെ ഉപദ്വീപ് എന്നറിയപ്പെടുന്ന കിർഗിസ്ഥാൻ ഇനിമുതൽ നിയമവാഴ്ചയുടെ ഉപദ്വീപ് എന്ന് അറിയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Ex-Soviet state orders closure of ‘all brothels’