ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ.വി.എം അട്ടിമറി ശ്രമങ്ങള്‍ നടക്കുന്നതായി പ്രതിപക്ഷം ആരോപിക്കുന്നതിനിടെ അവസാനഘട്ട പോളിങ് കഴിഞ്ഞതിന് ശേഷവും സുരക്ഷയില്ലാതെ യു.പിയിലും ബീഹാറിലുമെല്ലാം ഇ.വി.എമ്മുകള്‍ സ്‌ട്രോങ് റൂമില്‍ എത്തിച്ചതായി റിപ്പോര്‍ട്ടുകള്‍.
ബീഹാറിലെ മഹാരാജ്ഗഞ്ച്, സാരണ്‍ മണ്ഡലങ്ങളിലെ ഇ.വി.എമ്മുകള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകളിലേക്ക് ഇ.വി.എമ്മുകളുമായി എത്തിയ വാഹനങ്ങള്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി. ഇവിടേക്ക് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറുടെ സാന്നിധ്യത്തിലാണ് ഇവി.എമ്മുകള്‍ കൊണ്ടുവന്നതെന്നും ഇത് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ബി.ഡി.ഒയ്ക്ക് സാധിച്ചില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
अभी-अभी बिहार के सारण और महाराजगंज लोकसभा क्षेत्र स्ट्रोंग रूम के आस-पास मँडरा रही EVM से भरी एक गाड़ी जो शायद अंदर घुसने के फ़िराक़ में थी उसे राजद-कांग्रेस के कार्यकर्ताओं ने पकड़ा। साथ मे सदर BDO भी थे जिनके पास कोई जबाब नही है। सवाल उठना लाजिमी है? छपरा प्रशासन का कैसा खेल?? pic.twitter.com/K1dZCsZNAG
— Rashtriya Janata Dal (@RJDforIndia) May 20, 2019
ഉത്തര്‍പ്രദേശിലെ ചന്ദൗളിയില്‍ ഇവി.എം നിറച്ച് വന്ന ട്രക്ക് പിടികൂടിയത് പ്രതിഷേധത്തിന് കാരണമായി. പുറത്ത് വരുന്ന വീഡിയോകള്‍ പ്രകാരം സ്റ്റോറേജ് യൂണിറ്റുകളിലേക്ക് ഇ.വി.എമ്മുകള്‍ എത്തിക്കുന്നതായാണ് കാണിക്കുന്നത്.
Without any comment, an EVM video from Chandauli, UP.
pic.twitter.com/Gmwj638mdo— Ravi Nair (@t_d_h_nair) May 20, 2019
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് അവസാനിച്ചെന്നും പക്ഷെ ഇന്നാണ് മെഷീനുകള്‍ കൊണ്ടു വരുന്നതെന്നും വീഡിയോ പകര്‍ത്തിയ ആള്‍ പറയുന്നതായി കേള്‍ക്കാം.
ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് പ്രകാരം കോണ്‍ഗ്രസ്, എസ്.പി-ബി.എസ്.പി പ്രവര്‍ത്തകര്‍ സ്വന്തം പ്രവര്‍ത്തകരെ ഞായറാഴ്ച മുതല്‍ തന്നെ ചന്ദൗളി മാര്‍ക്കറ്റിന് സമീപമുള്ള സ്‌ട്രോങ് റൂമിന് പുറത്ത് പ്രവര്‍ത്തകരെ കാവല്‍ നിര്‍ത്തുന്നുണ്ട്. ഞായറാഴ്ച മുതല്‍ ഇവിടെ ഇ.വി.എമ്മുകള്‍ സൂക്ഷിയ്ക്കുന്നുണ്ട്.
ഹരിയാനയിലെ ഫത്തേഹ്ബാദില്‍ സ്‌ട്രോങ്‌റൂമുകളിലേക്ക് ഇ.വി.എം നിറച്ച ട്രക്കുകള്‍ എത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് എം.പി ശശി തരൂരും പങ്ക് വെച്ചിട്ടുണ്ട്.
I trust the Election Commission is looking into this and can provide a satisfactory explanation? https://t.co/6dpHd7CpVD
— Shashi Tharoor (@ShashiTharoor) May 21, 2019
ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ എസ്.പി-ബി.എസ്.പി സംയുക്ത സ്ഥാനാര്‍ത്ഥിയായ അഫ്‌സല്‍ അന്‍സാരി സ്‌ട്രോങ് റൂമിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. വാഹനങ്ങളില്‍ ഇ.വി.എം പുറത്തേക്ക് കടത്തിയെന്ന് പറഞ്ഞാണ് സ്ഥാനാര്‍ത്ഥി ധര്‍ണ്ണയിരുന്നത്.
WOAH!
WATCH MGB candidate from Gazipur confronting POLICE on EVM safety.
He alleges that a truck full of EVMs was spotted. He is now sitting on dharna outside the counting centre. His demand is that instead of CISF, BSF must protect EVMs.
Watch this space for more. pic.twitter.com/kpYLbyPc73
— SaahilMurli Menghani (@saahilmenghani) May 20, 2019
സ്ഥാനാര്‍ത്ഥികളെ അറിയിക്കാതെ യു.പിയിലെ തന്നെ ഝാന്‍സിയിലും ഇ.വി.എമ്മുകള്‍ മാറ്റിയതായി ആരോപിക്കുന്ന ദൃശ്യങ്ങള്‍ വന്നിട്ടുണ്ട്.
#evmhacking #EVMs #ExitPoll2019
Jhansi video EVM being shifted without informing candidates pic.twitter.com/kJzqJCswbo— Welfare Party of India Maharashtra ویلفیئر پارٹی (@wpimahrashtra) May 20, 2019
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം വോട്ടെണ്ണല്‍ കഴിയുന്നത് വരെ ഇ.വി.എമ്മുകള്‍ക്ക് എല്ലാ സമയവും പൊലീസ് സുരക്ഷ വേണമെന്നും സ്‌ട്രോങ് റൂമുകളിലേക്കും പുറത്തേക്കും ഇവ മാറ്റുന്നത് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാവണമെന്നുമാണ്.
പോളിങിന് ഉപയോഗിച്ച ഇ.വി.എമ്മുകള്‍ എത്തിക്കുന്ന അതേ ദിവസം തന്നെ റിസര്‍വ് ഇ.വി.എമ്മുകളും എത്തിക്കണമെന്നും ഇവ രണ്ടും പ്രത്യേക സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശമുണ്ട്.