കോഴിക്കോട്: ക്ഷേത്രത്തിലെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍. ആചാരങ്ങള്‍ പാലിക്കുന്നവര്‍ മാത്രം ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്നും ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
ക്ഷേത്രങ്ങളിലെ കാര്യങ്ങളില്‍ മാറ്റം വരുത്തേണ്ടത് തന്ത്രിമാര്‍ ആണെന്നും ഇക്കാര്യത്തില്‍ ഭരണാധികാരികള്‍ക്ക് എന്തെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചന നടത്താമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
‘ഓരോ ക്ഷേത്രത്തിലേയും ആചാരങ്ങള്‍ ആണ്. അത് നിശ്ചയിക്കുന്നത് ആ ക്ഷേത്രത്തിലെ തന്ത്രിമാരാണ്. ഭരണാധികാരികള്‍ക്ക് അതില്‍ എന്തെങ്കിലും മാറ്റം നിര്‍ദേശിക്കണമുണ്ടെങ്കില്‍ അത് തന്ത്രിയുമായി ചര്‍ച്ച് ചെയ്ത് അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് തീരുമാനിക്കാം.
അല്ലെങ്കില്‍ ദേവ പ്രശ്‌നം വെച്ചു നോക്കിയോ തീരുമാനിക്കാം. ഇതാണ് ഹിന്ദു ക്ഷേത്രങ്ങളിലെ ആചാരം. ഓരോ ദേവാലയങ്ങള്‍ക്കും ഓരോ ആചാരമുണ്ട്. അത് അനുസരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അല്ലെങ്കില്‍ അങ്ങോട്ട് പോവണ്ട,’ മന്ത്രി പറഞ്ഞു.
Content Highlight: Every temple has its own custom; Only those who can follow it should go there says K.B. Ganesh Kumar