പച്ച മാംസത്തിൽ ഇടിച്ചാണ് ഹെവി പഞ്ചിങ് സൗണ്ട് സൃഷ്ടിക്കുന്നതെന്ന് കടുവ സിനിമയിലെ സൗണ്ട് എഞ്ചിനീയർ കരുൺ പ്രസാദ്. സിനിമയിലെ ഫൈറ്റ് രംഗങ്ങളിലെ സൗണ്ട് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന ചോദ്യത്തിന് പച്ച ഇറച്ചിയിൽ ഇടിച്ചിട്ടാണ് സൗണ്ട് ഉണ്ടാക്കുന്നതെന്നാണ് കരുണിന്റെ മറുപടി. നല്ല കനത്തിലുള്ള ഇടിയായതുകൊണ്ടാണ് ഇത്തരത്തിൽ ചെയ്യേണ്ടി വരുന്നതെന്നും അദ്ദേഹം പറഞ്ഞു. റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കരുൺ പ്രസാദ്.
‘ഒന്ന് ലൈബ്രറി നിന്ന് പർച്ചേസ് ചെയ്യാൻ കിട്ടും. അല്ലാത്തപക്ഷം നമ്മൾ ബീഫിൻ്റെ വലിയ കഷ്ണം വാങ്ങും. വലിയ ഹലുവ പീസ് എന്ന് പറയില്ലേ, അതുപോലെയുള്ള വലിയ തുട വാങ്ങിയിട്ട്, ആ തുടയിലിടിച്ച് റെക്കോർഡ് ചെയ്തിട്ടാണ് ഈ ഹെവി പഞ്ച് സൗണ്ട് കിട്ടുന്നത്.
പിന്നെ അതിലേക്ക് സിന്തസൈസ് പോലെയുള്ള കാര്യങ്ങൾ ചെയ്തു ശബ്‌ദം കൂട്ടിയെടുക്കാം.
ഒരു അടി പിടിക്കുമ്പോൾ എനിക്ക് അതിന്റെ ബെയ്‌സ് കൂട്ടാം, വെയിറ്റ് കൂട്ടാം. പക്ഷേ നമുക്ക് അപ്പോഴും ഒരു എലമെന്റ് ആവശ്യമാണ്. ഇത്രയും ഇടി ഒരാളെ വെച്ച് ചെയ്യാൻ പറ്റില്ല. നോർമൽ ആയിട്ടുള്ള ഒരു അടി ആണെങ്കിൽ തോളത്തിട്ട് തട്ടാം.
ഇത് ഒരാളെ കനത്തിൽ ഇടിക്കുകയാണെങ്കിൽ എത്ര നേരം ഇടിക്കാൻ പറ്റും.
ഒരു ഇടി ആണെങ്കിൽ ഒറ്റയടിക്ക് നിർത്താം. അത് അതോടെ തീർന്നു. പക്ഷെ ഇത് അങ്ങനെയല്ല. ഇതിലെ അടിക്ക് നല്ല വെയിറ്റ് വേണം, സൗണ്ടിലൊക്കെ ഭയങ്കര ഹെവിയായി നിർത്തണം. സാധാരണയായി നമ്മൾ റെക്കോർഡ് ചെയ്യുമ്പോൾ അത് മാംസത്തിലാണ് ചെയ്യുക,’ കരുൺ പ്രസാദ് പറഞ്ഞു.
മറ്റുള്ളവരെ ഇന്റർവ്യൂ ചെയ്യുന്നത് താൻ കണ്ടിട്ടുണ്ടെന്നും ആദ്യമായിട്ടാണ് അഭിമുഖം കൊടുക്കുന്നതെന്നും കരുൺ ഈ സമയം കൂട്ടിച്ചേത്തു. കടുവ സിനിമയിൽ 41 ദിവസം കൊണ്ടാണ് അതിലെ സൗണ്ട് മുഴുവൻ ചെയ്‌തെന്നും അത് ഭയങ്കര ചലഞ്ചിങ് ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
കടുവ, വാമനൻ, രേഖ, കനക രാജ്യം,ബുള്ളെറ്റ്, റോക്കറ്റ്‌റി തുടങ്ങി നൂറിലേറെ സിനിമകളിൽ കരുൺ പ്രവർത്തിച്ചിട്ടുണ്ട്.
Content Highlight: engineer of kaduva movie Karun Prasad says that heavy punching sound is created by hitting green meat