മോദിയുടെ റോഡ് ഷോ: തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി
ന്യൂദൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം റോഡ് ഷോ നടത്തിയ സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. ഗുജറാത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് കമ്മീഷൻ റിപ്പോർട്ട് തേടി. അഹമ്മദാബാദിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിച്ച മോദി തുറന്ന ജീപ്പിൽ ജനങ്ങളെ അഭിവാദ്യംചെയ്ത് കടന്നുപോയെന്നാണ് പരാതി.
മോദി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും അദ്ദേഹത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽനിന്നും 48 മുതൽ 72 മണിക്കൂർവരെ വരെ മാറ്റി നിർത്തണമെന്നാണ് കോൺഗ്രസ് ആവശ്യപെട്ടിരിക്കുന്നത്. മോദിയുടെ പ്രസ്താവനയും റോഡ് ഷോയും പെരുമാറ്റച്ചട്ടം ലംഘനമാണെന്ന് അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് സിംഗ്വി പറഞ്ഞു.
വോട്ടിംഗ് തിരിച്ചറിയല്‍ കാര്‍ഡിന് സ്ഫോടക വസ്തുക്കളെക്കാള്‍ ശക്തിയുണ്ടെന്നും മോദി പ്രസ്താവിച്ചിരുന്നു. കുംഭമേളയില്‍ പങ്കെടുത്ത പ്രതീതിയാണ് ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുത്ത ശേഷം തനിക്ക് അനുഭവപ്പെടുന്നതെന്ന് മോദി പറഞ്ഞിരുന്നു. ഗാന്ധിനഗറിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് മോദി അഹമ്മദാബാദിലെ പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തിയത്.