Film News
സാനിയയുടെ വിടവാങ്ങല്‍ മത്സരത്തിനെത്തി ദുല്‍ഖര്‍; ഒപ്പം യുവരാജും; ചിത്രങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 05, 11:24 am
Sunday, 5th March 2023, 4:54 pm

രണ്ടാഴ്ച മുമ്പാണ് ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയ മിര്‍സ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇരുപത് വര്‍ഷത്തോളം രാജ്യത്തിന് വേണ്ടി വിവിധ മത്സരങ്ങളിലൂടെ നിരവധി കിരീടങ്ങള്‍ നേടിയതിന് ശേഷമാണ് സാനിയയുടെ വിടവാങ്ങല്‍. ഞായറാഴ്ച ഹൈദരാബാദിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ സാനിയയുടെ ഫെയര്‍വെല്‍ എക്‌സിബിഷന്‍ ഗെയിം നടന്നിരുന്നു.

സിനിമാ കായിക മേഖലകളില്‍ നിന്നും നിരവധി പ്രമുഖരാണ് സാനിയയുടെ മത്സരം കാണാന്‍ എത്തിയത്. ദുല്‍ഖര്‍ സല്‍മാനും സാനിയയെ കാണാന്‍ ഹൈദരാബാദിലെത്തിയിരുന്നു. മത്സരം കാണാനെത്തിയ ദുല്‍ഖറിന്റേയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ യുവരാജ് സിങ്ങിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

കിങ് ഓഫ് കൊത്തയാണ് നിലവില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയിരിക്കുന്ന ദുല്‍ഖറിന്റെ ചിത്രം. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം ഓണത്തിനാണ് റിലീസ് ചെയ്യുന്നത്. ഐശ്വര്യ ലക്ഷ്മി, ഗോകുല്‍ സുരേഷ് ഗോപി, രാജേഷ് ശര്‍മ, പ്രമോദ് വെളിയനാട് എന്നിവരാണ് ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത്.

Content Highlight: Dulquer salmaan attends sania moirza’s farewell match