Advertisement
Cinema
രാധാരവിക്കെതിരെ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ചിന്മയി; 'നേതൃത്വത്തില്‍ വലിയ ക്രമക്കേടുകള്‍'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Jan 30, 11:38 am
Thursday, 30th January 2020, 5:08 pm

തമിഴ്‌നാട് ഡബ്ബിംഗ് യൂണിയന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തീരുമാനിച്ച് ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ചിന്മയി. നിലവിലെ അദ്ധ്യക്ഷനായ രാധാ രവിക്കെതിരെയാണ് ചിന്മയി മത്സരിക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാധാ രവിക്കെതിരെ ചിന്മയി മീടൂ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ചിന്മയിയെ ഡബ്ബിംഗ് യൂണിയനില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിനെതിരെ ചിന്മയി കോടതിയെ സമീപിച്ചിരുന്നു. പുറത്താക്കിയ തീരുമാനം കോടതി തടഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഡബ്ബിംഗ് യൂണിയന്‍ പുറത്തിറക്കിയ വോട്ടര്‍പട്ടികയില്‍ നിന്ന് തന്റെ പേര് നീക്കം ചെയ്തിരുന്നു. പിന്നീട് കഠിനപരിശ്രമം നടത്തിയാണ് തന്റെ പേര് അതില്‍ ഉള്‍പ്പെടുത്തിയത്. യൂണിയന്‍ നേതൃത്വത്തിന്റെ പ്രവര്‍ത്തനത്തില്‍ നിരവധി ക്രമക്കേടുകളുണ്ടെന്നും ചിന്മയി പറഞ്ഞു.

രാമരാജ്യം എന്ന പേരിലാണ് ചിന്മയിയും മറ്റുള്ളവരും മത്സരിക്കുന്നത്. തമിഴിലെ ആദ്യത്തെ മുഴുനീള തമിഴ് ഡബ്ബിംഗ് ചിത്രമാണ് രാമരാജ്യം. ഈ ചിത്രത്തിന്റെ പേരാണ് ചിന്മയിയും സംഘവും പാനലിന്റെ പേരായി സ്വീകരിച്ചിരിക്കുന്നത്.