Advertisement
Sports News
വിരാടിനെക്കാളും രോഹിത് ശര്‍മയെക്കാളും സൗത്ത് ആഫ്രിക്ക പേടിക്കുന്നത് ഇവനെയായിരിക്കും, കാരണം ഇവന്‍ പഞ്ഞിക്കിട്ട പോലെ ആരും പ്രോട്ടീസിനെ അടിച്ചു പറത്തിക്കാണില്ല
സ്പോര്‍ട്സ് ഡെസ്‌ക്
2022 Oct 30, 11:31 am
Sunday, 30th October 2022, 5:01 pm

ലോകകപ്പില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയെ നേരിടുകയാണ്. തുടര്‍ച്ചയായ മൂന്നാം മത്സരവും വിജയിച്ച് സെമി ബെര്‍ത് ഉറപ്പിക്കാന്‍ തന്നെയായിരിക്കും ഇന്ത്യ ഒരുങ്ങുന്നത്.

മികച്ച ഫോമിലുള്ള വിരാട് കോഹ്‌ലിയും ഫോമിലേക്ക് മടങ്ങിയെത്തിയ രോഹിത് ശര്‍മയും ഇന്ത്യക്ക് നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല. ബൗളിങ്ങിലും മികച്ച യൂണിറ്റ് തന്നെയാണ് ഇന്ത്യക്കൊപ്പമുള്ളത്.

എന്നാല്‍ സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ ഏറെ പേടിക്കുന്നത് വെറ്ററന്‍ സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്കിനെ തന്നെയായിരിക്കും. 2022ല്‍, അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ ദക്ഷിണാഫ്രിക്കയെ ഇതുപോലെ പഞ്ഞിക്കിട്ട മറ്റൊരു താരം ഉണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്.

2022ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആറ് ടി-20 മത്സരങ്ങളാണ് ദിനേഷ് കാര്‍ത്തിക് കളിച്ചത്. അതില്‍ നിന്നും 51.61 ശരാശരിയില്‍ 155.57 സ്‌ട്രൈക്ക് റേറ്റിലും 155 റണ്‍സാണ് ഡി.കെ സ്വന്തമാക്കിയത്. 55 ആണ് 2022ല്‍ പ്രോട്ടീസിനെതിരെ ദിനേഷ് കാര്‍ത്തിക്കിന്റെ ഉയര്‍ന്ന സ്‌കോര്‍.

അതേസമയം, ഇന്ത്യ – സൗത്ത് ആഫ്രിക്ക മത്സരത്തില്‍ ഇന്ത്യ ബാറ്റിങ് ആരംഭിച്ചിരിക്കുകയാണ്. ആദ്യ ഓവര്‍ തന്നെ മെയ്ഡിനാക്കിയാണ് വെയ്ന്‍ പാര്‍ണെല്‍ സ്‌പെല്‍ ആരംഭിച്ചത്. സ്‌ട്രെക്കിലുണ്ടായിരുന്ന കെ.എല്‍. രാഹുലിന് ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിച്ചിരുന്നില്ല.

നിലവില്‍ നാല് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 21 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

ഇന്ത്യന്‍ ടീം:

രോഹിത് ശര്‍മ(ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്

സൗത്ത് ആഫ്രിക്ക ടീം:

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), തെംബ ബാവുമ(ക്യാപ്റ്റന്‍), റിലീ റൂസോ, എയ്ഡന്‍ മര്‍ക്രം, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വെയ്ന്‍ പാര്‍ണെല്‍, കേശവ് മഹാരാജ്, കഗീസോ റബാദ, ലുങ്കി എന്‍ഗിഡി, ആന്റിച്ച് നോര്‍ട്‌ജെ

Content Highlight:  Dinesh Karthik with tremendous stats in 2022 against South Africa