Kerala News
ഡി.ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സി.പി.ഐ നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍; എല്‍ദോ എബ്രഹാം എം.എല്‍.എ രണ്ടാം പ്രതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jul 28, 06:56 am
Sunday, 28th July 2019, 12:26 pm

തിരുവനന്തപുരം: എറണാകുളം ഡി.ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ സി.പി.ഐ നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍. എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു ഒന്നാം പ്രതിയും എല്‍ദോ എബ്രഹാം എം.എല്‍.എ രണ്ടാം പ്രതിയുമാണ്.

സംസ്ഥാന കമ്മിറ്റി അംഗം ഉള്‍പ്പെടെ പത്ത് പേരെയാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അനുമതിയില്ലാതെയാണ് മാര്‍ച്ച് നടത്തിയതെന്നും മനപ്പൂര്‍വം സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്‌തെന്ന് എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.

അതേസമയം ലാത്തിച്ചാര്‍ജിന് പിന്നില്‍ ഗൂഡാലോചനയെന്ന് ജില്ലാ സെക്രട്ടറി പി.രാജു ആരോപിച്ചു. ഞാറയ്ക്കല്‍ സി.ഐക്കെതിരെ നടപടിയുണ്ടാകുമെന്നും കേസ് അട്ടിമറിക്കാന്‍ എം.എല്‍.എയുടെ പരിക്ക് സംബന്ധിച്ച തെളിവുകള്‍ മാദ്ധ്യമങ്ങള്‍ക്ക് കൈമാറിയ പൊലീസിന്റെ നടപടി തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പൊലീസ് മനപ്പൂര്‍വം ഉണ്ടാക്കിയ തെളിവുകളാണ് പുറത്തുവിട്ടതെന്നും പൊലീസിന്റേത് ശരിയായ നടപടിയല്ലെന്നും പി.രാജു വിമര്‍ശിച്ചു.

WATCH THIS VIDEO: