Advertisement
Entertainment
ആ ചിത്രത്തിന്റെ ഉദ്ദേശം ഓണത്തിന് തിയേറ്ററിൽ നിന്നും പണം അടിച്ചെടുക്കുകയായിരുന്നു: ധ്യാൻ ശ്രീനിവാസൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 May 11, 03:17 pm
Thursday, 11th May 2023, 8:47 pm

തിയേറ്ററിൽ നിന്നും മാക്സിമം പണം വാരുക എന്ന ലക്ഷ്യത്തോടെയാണ് താൻ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം ചെയ്തതെന്ന് നടൻ ധ്യാൻ ശ്രീനിവാസൻ.
ഫെസ്റ്റിവലിന് വരുന്ന കുടുംബ പ്രേക്ഷകരെ ആകർഷിക്കുക എന്നതായിരുന്നു ചിത്രത്തിൽ നിന്നും ഉദ്ദേശിച്ചതെന്ന് ധ്യാൻ പറഞ്ഞു.
ക്യാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ലവ് ആക്ഷൻ ഡ്രാമ എന്റെ പരീക്ഷണമാണ്. ഇതിനെക്കാളും ധാരാളം നല്ല പടങ്ങൾ എന്റെ കയ്യിൽ ഉണ്ടായിരുന്നു. കാരണം ചെറിയ സിനിമയിൽ നിന്നും ലഭിക്കുന്നതിനേക്കാളും ധാരാളം കാര്യങ്ങൾ ഞാൻ പഠിക്കുന്നത് ഒരു വലിയ സിനിമയിൽ നിന്നാണ്.

എനിക്ക് ധാരാളം കാര്യങ്ങൾ പഠിക്കണമെന്നുള്ളതുകൊണ്ടാണ് ഞാൻ വലിയ സിനിമ എടുത്തത്. റിയലിസ്റ്റിക് സിനിമകൾ ട്രെൻഡ് ആയി ഓടിക്കൊണ്ടിരുന്നപ്പോഴാണ് ഒരു കഥയുമില്ലാത്ത കൊമേർഷ്യൽ ചിത്രവുമായി ഞാൻ എത്തിയത്.

അതൊരു ഫെസ്റ്റിവൽ സിനിമ എന്നല്ലാതെ വേറെ യാതൊരു പ്രസക്തിയുമില്ലാത്തതാണെന്ന് എനിക്കറിയാം. ഫെസ്റ്റിവലിന് വരുന്ന കുടുംബ പ്രേക്ഷകരായിരുന്നു അതിന്റെ യു. എസ്. പി . നയൻതാര- നിവിൻ പോളി എന്ന കോമ്പിനേഷൻ ആയിരുന്നു ഞാൻ സെൽ ചെയ്തിരുന്നത്. എല്ലാ ചിത്രങ്ങൾക്കും ഒരു പർപ്പസ് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അതിൽ ഈ ചിത്രം വിജയിച്ചു.

കൊമേർഷ്യൽ സിനിമയാണെങ്കിൽപോലും ഈ ചിത്രത്തിൽ കുറെ ഭാഗങ്ങളിൽ ഞാൻ വീക്കായി പോയി. തിരക്കഥയെക്കാൾ ഷൂട്ട് ചെയ്യാൻ ധാരാളം സമയമെടുത്തു എന്നതാണ് ആ ചിത്രം നേരിട്ട ഏറ്റവും വലിയ പ്രശ്നം. ചിത്രത്തിന്റെ തുടർച്ച നഷ്ടപ്പെട്ടു. ആ ചിത്രത്തിനകത് ധാരാളം വിട്ടു വീഴച ചെയ്യേണ്ടി വന്നിട്ടുണ്ട്.

ഗാനങ്ങൾ കൊണ്ടും പശ്ചാത്തല സംഗീതംകൊണ്ടും ചിത്രം വളരെ കോമേർഷ്യലൈസ് ചെയ്തു. ഓണത്തിന് കൂടുതൽ കളക്ഷൻ നേടുക എന്ന ഉദ്ദേശം മാത്രമാണ് ആ ചിത്രംകൊണ്ട് ഉദ്ദേശിച്ചുള്ളൂ,’ധ്യാൻ പറഞ്ഞു.

ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലും ലവ് ആക്ഷൻ ഡ്രാമയിലും ഫസ്റ്റ് ഹാഫിന്റെ അത്രയും പോരാ സെക്കൻഡ് ഹാഫ്‌എന്നും അദ്ദേഹം പറഞ്ഞു.

‘ലവ് ആക്ഷൻ ഡ്രാമയിൽ ഫസ്റ്റ് ഹാഫിന്റെ അത്രയും പോരാ സെക്കൻഡ് ഹാഫ്, അതുപോലെയാണ് വടക്കൻ സെൽഫിയിലും. ഫാസ്റ്റ് ഹാഫിള് വെയിറ്റേജ് കൂടുതൽ കൊടുത്തു. സെക്കൻഡ് ഹാഫിൽ ഇത് ബാലൻസ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ചിത്രം വീണു പോകും.

വടക്കൻ സെൽഫിയുടെ അതെ ഫോർമുലയാണ് ഈ ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നത്,’ ധ്യാൻ പറഞ്ഞു.

Content Highlights: Dhyan Sreenivaasan about Love Action Drama