Cricket
കാര്യവട്ടത്ത് ധോണിയെ കാത്തിരിക്കുന്നത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Oct 31, 11:49 am
Wednesday, 31st October 2018, 5:19 pm

തിരുവനന്തപുരം: വേഗത്തില്‍ പതിനായിരം ക്ലബിലെത്തിയെന്ന താരമെന്ന റെക്കോര്‍ഡ് ക്യാപ്റ്റന്‍ കോഹ്‌ലി സ്വന്തമാക്കിയതിന് പിന്നാലെ പതിനായിരം ക്ലബില്‍ പ്രവേശിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ മുന്‍ നായകന്‍ ധോണി. ഒരു റണ്‍ കൂടി കാര്യവട്ടത്ത് നോടിയാല്‍ ധോണിക്ക് പതിനായിരം ക്ലബില്‍ പ്രവേശിക്കാം. നിലവില്‍ 9,999 റണ്‍സാണ് ധോണിയുടെ സമ്പാദ്യം.

ഇതോടെ പതിനായിരം ക്ലബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരവും ലോക ക്രിക്കറ്റില്‍ പതിമൂന്നാമനുമാകും മഹേന്ദ്രസിങ് ധോണി.

ALSO READ: ഇവിടെ പാലുകാച്ചല്‍ അവിടെ കല്യാണം; പട്ടേല്‍ പ്രതിമാ ഉദ്ഘാടന ചടങ്ങിനെ പരിഹസിച്ച് എം.എം മണി

നിലവില്‍ മോശം ഫോമിലാണ് താരം. ട്വന്റി-20യിലെ ഫോമില്ലായ്മയെ തുടര്‍ന്നാണ് താരത്തെ ഒഴിവാക്കിയത്. തുടര്‍ച്ചയായുള്ള മത്സരങ്ങളില്‍ താളം കണ്ടെത്താന്‍ ശ്രമിക്കുന്ന ധോണിയുടെ ഒരു തിരിച്ചുവരവിന് കാത്തിരിക്കുകയാണ് ആരാധകര്‍.

നാളെയാണ് പരമ്പരയിലെ അവസാന ഏകദിനം. നിലവില്‍ 2-1ന് മുന്നിലാണ് ഇന്ത്യ. ഏകദിന പരമ്പരയ്ക്ക് ശേഷം മൂന്ന് ട്വന്റി-20യിലും വിന്‍ഡീസ് കളിക്കും.