Advertisement
Film News
'നീ വിളിച്ചാല്‍ ചിലപ്പോള്‍ എടുക്കില്ല, അത് ഭയങ്കര വിഷമമാവുമെഡോ എന്ന് വിനായകന്‍ ചേട്ടന്‍ പറഞ്ഞു'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 15, 02:52 pm
Tuesday, 15th August 2023, 8:22 pm

സിനിമ ഇന്‍ഡസ്ട്രിയില്‍ തനിക്ക് കണക്ഷനുള്ള ഒരു വ്യക്തിയാണ് വിനായകന്‍ എന്ന് നടന്‍ ദേവ് മോഹന്‍. എന്നാല്‍ അദ്ദേഹത്തിന്റെ നമ്പര്‍ തന്റെ കയ്യിലില്ലെന്നും വിളിച്ചാല്‍ എടുക്കാത്തതുകൊണ്ടാണ് അദ്ദേഹം നമ്പര്‍ നല്‍കാത്തതെന്നും ഒരു അഭിമുഖത്തില്‍ ദേവ് പറഞ്ഞു.

‘വിനായകന്‍ ചേട്ടനും ഞാനും തമ്മില്‍ നല്ല കണക്ഷന്‍ ഉണ്ട്. പക്ഷേ അദ്ദേഹത്തിന്റെ നമ്പര്‍ എന്റെ കയ്യില്‍ ഇല്ല. ഫോണ്‍ ചിലപ്പോള്‍ എടുക്കാന്‍ തോന്നാറില്ലെന്നാണ് അതിന് വിനായകന്‍ ചേട്ടന്‍ പറഞ്ഞത്. പിന്നെ അത് വിഷമമാവും.

നമ്പര്‍ സേവ് ചെയ്ത് കഴിഞ്ഞ് വിളിക്കുമ്പോള്‍ എടുക്കാന്‍ ചിലപ്പോള്‍ മൂഡുണ്ടാവില്ല, പക്ഷേ അതെനിക്ക് ഭയങ്കര വിഷമമാവുമെഡോ എന്ന് വിനായകന്‍ ചേട്ടന്‍ പറഞ്ഞു. അതുകൊണ്ട് നമ്പര്‍ വേണ്ട,’ ദേവ് മോഹന്‍ പറഞ്ഞു.

പന്ത്രണ്ടാണ് ദേവ് മോഹനും വിനായകനും ഒന്നിച്ച് അഭിനയിച്ച ചിത്രം. ലിയോ തദേവൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ശാകുന്തളമാണ് ഒടുവില്‍ പുറത്ത് വന്ന ദേവ് മോഹന്റെ ചിത്രം. ഗുണശേഖര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സാമന്ത ആയിരുന്നു നായിക. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു.

ജയിലറാണ് പുതുതായി റിലീസ് ചെയ്ക് വിനായകന്റെ ചിത്രം. നെല്‍സണ്‍ ദിലിപ് കുമാര്‍- രജിനികാന്ത് കൂട്ടുകെട്ടില്‍ പുറത്തുവന്ന ചിത്രത്തില്‍ വില്ലനായ വര്‍മന്‍ എന്ന കഥാപാത്രത്തെയാണ് വിനായകന്‍ അവതരിപ്പിച്ചത്. മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, തമന്ന, രമ്യ കൃഷ്ണന്‍, യോഗി ബാബു എന്നിങ്ങനെ വലിയ താരനിര എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്.

Content Highlight: Dev Mohan about Vinayakan