ന്യൂദല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈനീസ് സൈനികര്‍ നുഴഞ്ഞുകയറിയതായി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അംഗീകരിച്ചെന്ന വാര്‍ത്തയ്ക്ക് പിന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
പ്രതിരോധ മന്ത്രാലയം ചൈനീസ് കടന്നുകയറ്റം സമ്മതിച്ചെന്ന വാര്‍ത്താ ട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി എന്തിനാണ് കള്ളം പറയുന്നതെന്നാണ് രാഹുല്‍ ചോദിക്കുന്നത്.
മെയ് മാസത്തില്‍ ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈനക്കാര്‍ നുഴഞ്ഞുകയറിയതായി മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്ത പ്രതിരോധ മന്ത്രാലയ രേഖ അംഗീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് വന്നിരുന്നു.
പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം, ജൂണ്‍ 15 ന് ഗല്‍വാനില്‍ നടന്ന ഏറ്റുമുട്ടലുകള്‍ക്ക് വളരെ മുമ്പ് തന്നെ ലഡാക്കില്‍ ചൈനയുടെ നുഴഞ്ഞുകയറ്റം നടന്നിട്ടുണ്ടെന്നാണ് പറയുന്നത്.
‘മെയ് 17-18 തീയതികളില്‍ കുഗ്രാങ് നള (പട്രോളിംഗ് പോയിന്റ് -15 ന് സമീപം, ഹോട്ട് സ്പ്രിംഗ്‌സിന് വടക്ക്), ഗോഗ്ര (പി.പി -17 എ), പാങ്കോംഗ് ത്സോയുടെ വടക്കന്‍ തീരങ്ങള്‍ എന്നിവിടങ്ങളില്‍ ചൈനീസ് സേന അതിക്രമിച്ചു കയറി,” പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റിലെ രേഖ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗല്‍വാന്‍ താഴ്‌വരയില്‍ നടന്ന ഇന്ത്യ- ചൈനാ ഏറ്റുമുട്ടലില്‍ 20 ഇന്ത്യന്‍ സൈനീകര്‍ കൊല്ലപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക