Advertisement
Daily News
ചെഗുവേരയുടെ ഘാതകന് കാഴ്ച ശക്തി തിരിച്ചു നല്‍കിയ ക്യൂബ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Oct 10, 04:24 pm
Monday, 10th October 2016, 9:54 pm

ചെഗുവേരയുടെ വധത്തിന് 40 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മരിയന്‍ ടെറാന് ക്യൂബന്‍ സര്‍ക്കാരിന്റെ പദ്ധതിയായ “ഓപ്പറേഷന്‍ മിറാക്ക്ള്‍” വഴി കാഴ്ച ശക്തി ലഭിക്കുന്നത്.


വിപ്ലവ നക്ഷത്രം ചെഗുവേരയുടെ രക്തസാക്ഷിത്വത്തിന് 49 വയസ് പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ഘാതകനായ മരിയാന്‍ ടെറാന്‍ എന്ന ബൊളീവിയന്‍ സൈനികന് കാഴ്ച ശക്തി നല്‍കിയ ക്യൂബന്‍ ജനതയുടെ മഹാമനസ്‌കത ഓര്‍ക്കുകയാണ് ലോകം.

ചെഗുവേരയുടെ വധത്തിന് 40 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മരിയന്‍ ടെറാന് ക്യൂബന്‍ സര്‍ക്കാരിന്റെ പദ്ധതിയായ “ഓപ്പറേഷന്‍ മിറാക്ക്ള്‍” വഴി കാഴ്ച ശക്തി ലഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ബൊളീവിയന്‍ മാധ്യമപ്രവര്‍ത്തകനായ പാബ്ലോ ഓര്‍ട്ടിസിലൂടെയായിരുന്ന മരിയന്റെ ഓപ്പറേഷന്‍ സംബന്ധിച്ച വിവരം പുറത്തറിയുന്നത്. ടെറാന്റെ മകന്‍ 2006ല്‍ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.

chee

1967ല്‍ ബൊളീവിയയിലെ വാലഗ്രേഡില്‍ സി.ഐ.എ ചാരന്മാരുടെ സഹായത്തോടെ ബൊളീവിയന്‍ സൈന്യം ചെഗുവേരയെ പിടികൂടിയപ്പോള്‍ അദ്ദേഹത്തെ കൊല്ലാന്‍ സ്വയം സന്നദ്ധനായാണ് മരിയന്‍ ടെറാന്‍ മുന്നോട്ടു വന്നിരുന്നത്.

എന്തായാലും ക്യൂബന്‍ ജനതയുടെ ഈ മധുരപ്രതികാരത്തെ ആദരവോടെയാണ് ലോകം ഇന്നും നോക്കികാണുന്നത്. നാല് ദശകങ്ങള്‍ക്ക് മുമ്പ് മരിയാന്‍ ഒരു സ്വപ്‌നത്തെയും ആശയത്തെയും തകര്‍ത്തു. എന്നാല്‍ മറ്റൊരു യുദ്ധത്തിലൂടെ ചെ വീണ്ടും വിജയിച്ചുവെന്നാണ് ക്യൂബന്‍ കമ്മ്യൂണിസ്റ്റ് പത്രമായ ഗ്രാന്‍ഡ്മ സംഭവത്തെ വിശേഷിപ്പിച്ചത്.


Read more: ഒരിക്കല്‍ ചെഗുവേര ഇന്ത്യ സന്ദര്‍ശിച്ചിരുന്നു; അപൂര്‍വ്വ ഫോട്ടോകളിലൂടെ