ഫ്ലോറിഡ: താൻ നിർമിച്ച ക്രിപ്റ്റോ കറൻസിയുടെ പബ്ലിസിറ്റിക്കായി ഫയർ ഡാൻസ് നടത്തിയ ക്രിപ്റ്റോ കറൻസി ഡെവലപ്പർ ഗുരുതരമായി പൊള്ളലേറ്റ് മരിച്ചു. റാപ് സഗീതജ്ഞനും ക്രിപ്റ്റോ കറൻസി ഡെവലപ്പറുമായ മൈക്കിൾ ആണ് മരണപ്പെട്ടത്.
മൈക്കിൾ പുതിയതായി നിർമിച്ച ക്രിപ്റ്റോ കറൻസിയായ ‘ട്രൂത് ഓർ ഡെയർ’ ന്റെ പ്രചരണത്തിനായി സുഹൃത്തുക്കൾക്കിടയിൽ നടത്തിയ ഫയർ ഡാൻസ് ആണ് മരണത്തിനിടയാക്കിയത്.
വ്യാഴാഴ്ച സുഹൃത്തുക്കളോടൊപ്പം പുറത്തുപോയ മൈക്കിൾ തന്റെ ശരീരത്തിൽ മദ്യം ഒഴിക്കുകയും കത്തിച്ച മെഴുകുതിരിയുമായി നൃത്തം ചെയ്യുകയും ചെയ്തു. ‘റോമൻ കാൻഡിൽ സ്റ്റൻഡ്’ എന്നറിയപ്പെടുന്ന പ്രത്യേക ശൈലിയിലുള്ള നൃത്തത്തിനിടെ മെഴുകുതിരിയിൽ നിന്ന് തീ ശരീരത്തിലേക്ക് ആളിപ്പടരുകയായിരുന്നു.
മൈക്കിളിന്റെ സുഹൃത്തുക്കൾ തീ അണക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. പലരുടെയും കയ്യിൽ ഉണ്ടായിരുന്നത് കാലിയായ വെള്ളംകുപ്പികൾ മാത്രമായിരുന്നു.
മൈക്കിൾ വേദനിച്ച് കരയുമ്പോഴും ചുറ്റുമുള്ള പലരും അപകടത്തിന്റെ വീഡിയോ എടുക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വരെ ലൈവ് വീഡിയോ ആളുകൾ നിർത്തിയിരുന്നില്ല.
മൈക്കിളിന്റെ ശരീരത്തിൽ 35 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നെന്നും കോമയിലായെന്നുമായിരുന്നു പ്രാഥമിക റിപോർട്ടുകൾ വന്നത്. പക്ഷെ വെള്ളിയാഴ്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
മൈക്കിളിന്റെ അപകടം അനാസ്ഥമൂലാം സംഭവിച്ചതാണെന്ന് നിരവധി വിമർശനങ്ങൾ ഉയരുന്നുണ്ട്. യു.എസിലെ ക്രിപ്റ്റോ കറൻസി മാർക്കറ്റുകൾക്ക് വേണ്ടവിധം നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ തന്നെ ഇത്തരം അപകടകരമായ പ്രവർത്തനങ്ങൾ ഏറെ നടക്കുന്നുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Content Highlighter: cryptocurrency developer sets himself on fir