സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ നസര്‍ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. അല്‍ റായിദ് നേടിയ ഒരു ഗോളിനെതിരെ രണ്ട് ഗോളുകള്‍ സ്വന്തമാക്കിയാണ് അല്‍ നസര്‍ വിജയം സ്വന്തമാക്കിയത്. കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അല് നസറിനു വേണ്ടി ആദ്യ ഗോള്‍ നേടിയത് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്.
⌛️ || Full time, 🙌💛@AlNassrFC 2:1 #AlRaed pic.twitter.com/lTkqSp47NZ
— AlNassr FC (@AlNassrFC_EN) January 30, 2025
35ാം മിനിട്ടിലാണ് റോണോ ഗോള്‍ നേടിയത്. തുടര്‍ന്ന് 47ാം മിനിട്ടില്‍ നവാഫ് ബൗഷല്‍ ഗോള്‍ നേടി ടീമിന്റെ ലീഡ് ഉയര്‍ത്തി. എന്നിരുന്നാലും അല്‍ റയിദ് 76ാം മിനിട്ടില്‍ അമീര്‍ സയൂദിലൂടെ ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാലും സമനില നേടാന്‍ ടീമിന് സാധിച്ചില്ല.
മത്സരത്തില്‍ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച് റൊണാള്‍ഡോ ലോക ഫുട്ബോളില്‍ മുന്നേറുകയാണ്. മാത്രമല്ല തന്റെ ഗോളിലൂടെ ഒരു തകര്‍പ്പന്‍ റെക്കോര്‍ഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. പെനാല്‍റ്റിയില്ലാതെ ഏറ്റവും അധികം കരിയര്‍ ഗോള്‍ നേടുന്ന താരമെന്ന നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. 750 ഗോളുകളാണ് താരം നേടിയത്. ഈ നേട്ടത്തിലെ രണ്ടാമന്‍ ലയണല്‍ മെസിയാണ്. 741 ഗോളുകളാണ് മെസി നേടിയത്.
Goal-scoring machine activated! 🚀⚽
Ronaldo scored again 🐐 pic.twitter.com/MSFus8sPu7— AlNassr FC (@AlNassrFC_EN) January 30, 2025
മത്സരത്തില്‍ പൂര്‍ണ ആധിപത്യം കാണിച്ചത് അല്‍ നസര്‍ തന്നെയായിരുന്നു. പന്ത് കൈവശം വെക്കുന്നതിലും പാസിന്റെ കാര്യത്തിലും എതിരാളികളുടെ പോസ്റ്റിലേക്ക് ഷോട്ട് ചെയ്യുന്നതിനും അല്‍ നസര്‍ ആയിരുന്നു മുന്നില്‍. ഇതോടെ ലീഗിലെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനം നേടാന്‍ ടീമിന് സാധിച്ചിരിക്കുകയാണ്.
18 മത്സരങ്ങളിലെ 11 വിജയവും അഞ്ച് സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 38 പോയിന്റാണ് അല്‍ നസര്‍ നേടിയത്. നിലവില്‍ ഒന്നാം സ്ഥാനക്കാരായ അല്‍ ഹിലാല്‍ 17 മത്സരങ്ങളില്‍ നിന്ന് 14 വിജയവും ഒരു സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 43 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്. രണ്ടാം സ്ഥാനക്കാരായ അല്‍ ഇത്തിഹാദിനും 43 പോയിന്റാണ്.
Content Highlight: Cristiano Ronaldo In Great Record Achievement In Football