റാഞ്ചി: ദേശീയ ജനസംഖ്യാ രജിസ്റ്ററിനും (എന്‍.പി.ആര്‍), ദേശീയ പൗരത്വ പട്ടികയ്ക്കും (എന്‍.ആര്‍.സി), പൗരത്വ ഭേദഗതി നിയമത്തിനുമെതിരെ (സി.എ.എ) ജാര്‍ഖണ്ഡ് നിയമസഭയില്‍ പ്രമേയം കൊണ്ടുവരുമെന്ന് ബഗോദാര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച നിയുക്ത എം.എല്‍.എ വിനോദ് കുമാര്‍ സിംഗ്. പൗരത്വ നിയമം ജാര്‍ഖണ്ഡില്‍ നടപ്പിലാക്കുന്നതിനെ എതിര്‍ക്കുമെന്നും ഇടത് എം.എല്‍.എയായ വിനോദ് കുമാര്‍ പറഞ്ഞു.
ബാഗോദാര്‍ മണ്ഡലത്തില്‍ നിന്ന് 15000 ത്തിലധികം വോട്ടുകള്‍ക്കാണ് വിനോദ് കുമാര്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.
Newly elected MLA Com. Vinod Singh @vinodbagodar has said he will bring a resolution in the Jharkhand Assembly that the National Population Register (NPR), National Register of Citizens (NRC) and Citizenship Amendment Act (CAA) should not be implemented in the State @manoj_bhakt
2009 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും സി.പി.ഐ.എം.എല്‍ ലിബറേഷനായിരുന്നു ഇവിടെ ജയിച്ചത്. ജെ.വി.എം സ്ഥാനാര്‍ത്ഥിയെ 6718 വോട്ടിന് തോല്‍പ്പിച്ചാണ് അന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജയിച്ചത്.
സി.പി.ഐ.എം, സി.പി.ഐ, സി.പി.ഐ.എം.എല്‍ ലിബറേഷന്‍, മാര്‍ക്സിസ്റ്റ് കോര്‍ഡിനേഷന്‍ കമ്മിറ്റി എന്നീ നാല് പാര്‍ട്ടികളാണ് ഇടതുമുന്നണിയായി ജാര്‍ഖണ്ഡില്‍ മത്സരിക്കുന്നത്.