Advertisement
Daily News
തോമസ് ചാണ്ടിയെ സി.പി.ഐ.എം കൈവിടുന്നു; രാജി ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Nov 10, 04:43 am
Friday, 10th November 2017, 10:13 am

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മന്ത്രിയെ സി.പി.ഐ.എം കൈവിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാജിവെയ്ക്കുന്ന കാര്യം തോമസ് ചാണ്ടി സ്വയം തീരുമാനിക്കണമെന്ന് സി.പി.ഐ.എം അദ്ദേഹത്തെ അറിയിച്ചിരിക്കുകയാണ്.


Also Read: മാനസികരോഗിയെന്ന് ആരോപിച്ച് 22 കാരിയെ ചങ്ങലക്കിട്ടു; സഹോദരനെതിരെ കേസ്


സാഹചര്യം ഗൗവമുള്ളതാണെന്നും ഇനി സംരക്ഷിക്കേണ്ടതില്ല എന്നുമുള്ള നിലപാടിലേക്ക് സി.പി.ഐ.എം നേതൃത്വം എത്തിയിരിക്കുന്നത്. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി തോമസ് ചാണ്ടി തീരുമാനമെടുക്കണമെന്നാണ് സി.പി.ഐ.എം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

തോമസ് ചാണ്ടി രാജിയുെ കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ മുന്നണി യോഗം വിളിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. എല്‍.ഡി.എഫ് യോഗം ചേരുകയാണെങ്കില്‍ മുന്നണി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ തീരുമാനിക്കും.

എന്‍സിപിക്ക് രണ്ട് എം.എല്‍.എമാരാണ് സഭയിലുള്ളത്. പിണറായി സര്‍ക്കാരില്‍ ആദ്യം മന്ത്രിയായ എ.കെ ശശീന്ദ്രന്‍ ഫോണ്‍വിളി വിവാദത്തില്‍ കുടുങ്ങിയതോടെയാണ് രാജിവെച്ചത്. തുടര്‍ന്ന് തോമസ് ചാണ്ടി മന്ത്രിയായി.


Dont Miss: ഉമ്മന്‍ ചാണ്ടിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ടെനി ജോപ്പനെ പൊലീസ് അറസ്റ്റ് ചെയ്തു; പിടിയിലായത് പരസ്യ മദ്യപാനത്തിനിടെ


കായല്‍ കയ്യേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടിനു വേണ്ടി ഭൂമി മണ്ണിട്ട് നികത്തിയതും ഉള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് ഗതാഗത മന്ത്രിയായ തോമസ് ചാണ്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്. ലേക്ക് പാലസിന്റെ നിയമലംഘനത്തെക്കുറിച്ച് കളക്ടര്‍ റിപ്പോര്‍ട്ടും നല്‍കിയിരുന്നു.

കളക്ടര്‍ ടി.വി അനുപമയുടെ റിപ്പോര്‍ട്ടില്‍ നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കുണമെന്ന് റവന്യു മന്ത്രി് ശുപാര്‍ശയും നല്‍കിയിരുന്നു. വിഷയത്തില്‍ ഹൈക്കോടതിയും സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തോമസ് ചാണ്ടിക്കെതിരെ നിലപാടെടുക്കാന്‍ സി.പി.ഐ.എം നിര്‍ബന്ധിതരായത്.